വർക്കല പാപനാശം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ് വർക്കല പാപനാശം. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമേ 900 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന[അവലംബം ആവശ്യമാണ്] വൈഷ്ണവക്ഷേത്രമായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലേക്കുള്ളൂ. പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ജനങ്ങൾ എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ് വിശ്വാസം. വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ് ഇവിടം.