വ്യാപാരശിഷ്ടം
ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് വ്യാപാരശിഷ്ടം അഥവാ ബാലൻസ് ഓഫ് ട്രേഡ് എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.[1]
വ്യാപാരമിച്ചം
തിരുത്തുകഒരു രാജ്യത്തെ ദൃശ്യകയറ്റുമതിയുടെ മൂല്യം ദൃശ്യഇറക്കുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ആണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് അനുകൂലമാണെന്ന് പറയാം.
വ്യാപാരകമ്മി
തിരുത്തുകഒരു രാജ്യത്തെ ദൃശ്യഇറക്കുമതിയുടെ മൂല്യം ദൃശ്യകയറ്റുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരകമ്മി (ട്രേഡ് ഡെഫിസിറ്റ്) ആണ് ഉണ്ടാകുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് പ്രതികൂലമാണ്.