വോൾഗ മുതൽ ഗംഗ വരെ
പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
കർത്താവ് | രാഹുൽ സംകൃത്യായൻ |
---|---|
യഥാർത്ഥ പേര് | 'വോൾഗ സെ ഗംഗ ' |
പരിഭാഷ | ഇ .കെ.ദിവാകരൻ പോറ്റി |
രാജ്യം | India |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കഥകൾ |
പ്രസാധകർ | ചിന്ത പബ്ലിഷേർസ് |
പ്രസിദ്ധീകരിച്ച തിയതി | 1975 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 336 |
ISBN | 81-262-0137-1 |
പ്രമേയം
തിരുത്തുകഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.[1]
അവലംബം
തിരുത്തുക- ↑ വോൾഗ മുതൽ ഗംഗ വരെ,ചിന്ത പബ്ലിഷേർസ്,ISBN:81-262-0137-1