അന്റാർട്ടിക്കയിൽ ഹിമാവരണത്തിനു താഴെയുള്ള തടാകങ്ങളിൽ ഏറ്റവും വലുതാണ് വോസ്തോക്ക് തടാകം. സെൻട്രൽ അന്റാർട്ടിക് ഐസ്ഷീറ്റിൽ 4000 മീറ്റർ(13,000 അടി) താഴെയാണ് ഈ തടാകത്തിന്റെ കിടപ്പ്. തടാകത്തിന്റെ ഏറ്റവും വിസ്തൃതമായ ഭാഗത്ത് 250 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുണ്ട്. 14,000 ച.കി.മീ വിസ്തൃതിയുള്ള തടാകത്തിന്റെ മധ്യത്തിൽ ഒരു ദ്വീപുണ്ടെന്ന് 2005 മെയിൽ കണ്ടെത്തി. റഷ്യയുടെ അന്റാർട്ടിക് ഗവേഷണകേന്ദ്രമായ വോസ്തോക്ക് സ്റ്റേഷനടിയിൽ കണ്ടെത്തിയതുകൊണ്ടാണ് തടാകത്തിന് ആ പേരു കിട്ടിയത്. റഷ്യൻ ഭാഷയിൽ വോസ്തോക്കിന് കിഴക്ക് എന്നാണർത്ഥം.

വോസ്തോക്ക് തടാകം
നിർദ്ദേശാങ്കങ്ങൾ77°30′S 106°00′E / 77.500°S 106.000°E / -77.500; 106.000
TypeSubglacial rift lake
Basin countriesഅന്റാർട്ടിക്ക
പരമാവധി നീളം250 കി.മീ (160 മൈ)[1]
പരമാവധി വീതി50 കി.മീ (30 മൈ)[1]
ഉപരിതല വിസ്തീർണ്ണം12,500 കി.m2 (4,830 ച മൈ)
ശരാശരി ആഴം432 മീ (1,417 അടി)
പരമാവധി ആഴം510 മീ (1,700 അടി)[1] to 900 മീ (3,000 അടി)[2]
Water volume5,400 കി.m3 (1,300 cu mi)[2] ± 1,600 കി.m3 (400 cu mi)
Residence time13,300 yrs
Islands1
അധിവാസ സ്ഥലങ്ങൾവോസ്ടോക് സ്റ്റേഷൻ

1996 ൽ റഷ്യൻ, ബ്രീട്ടിഷ് ശാസ്ത്രജ്ഞരാണ് തടാകത്തിന്റെ അസ്തിത്വം കണ്ടുപിടിച്ചത്. 2005 ഏപ്രിലിൽ ജർമ്മൻ, റഷ്യൻ ശാസ്ത്രജ്ഞന്മാർ ചേർന്ന് തടാകത്തിൽ തിരകൾ ഉണ്ടാകുന്നതായി കണ്ടെത്തി. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനമനുസരിച്ച് തടാകത്തിന്റെ ജലനിരപ്പിൽ നേർത്ത വ്യത്യാസമുണ്ടാകുന്നതായും അവർ തിരിച്ചറിഞ്ഞു.

  1. 1.0 1.1 1.2 "Antarctica's Lake Vostok Controversy". Antarctic and Southern Ocean Coalition. 2010. Archived from the original on 2013-11-12. Retrieved 10 February 2011.
  2. 2.0 2.1 "Subglacial Lake Facts". Ldeo.columbia.edu. Retrieved 7 February 2012.
"https://ml.wikipedia.org/w/index.php?title=വോസ്തോക്ക്_തടാകം&oldid=3959635" എന്ന താളിൽനിന്ന് ശേഖരിച്ചത്