വോഖ, നാഗാലാൻഡ്
വോഖ, ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻറിലെ ഒരു പട്ടണവും ജില്ലയുമാണ്. നാഗാലാൻറ് സർക്കാർ വോഖ ജില്ലയ്ക്ക് "ലാൻഡ് ഓഫ് പ്ലെൻറി" എന്ന അപരനാമം പ്രഖ്യാപിച്ചു. ഈ ദേശത്തെ മണ്ണ് പലവിധ ധാതു ദ്രവ്യങ്ങൾ, ഫലഭൂയിഷ്ടമായ മണ്ണ്, നാനാ ജാതി സസ്യജാലങ്ങളും മൃഗങ്ങൾ എന്നിവയാൽ സമ്പന്നമാണെന്നതിനാലാണ് ഈ പേരു നൽകിയത്. ഈ പട്ടണം സ്ഥിതി ചെയ്യുന്നത് അക്ഷാംശം 26°8° വടക്കും രേഖാംശം 94°18° കിഴക്കുമായിട്ടാണ്. വടക്കും പടിഞ്ഞാറും ദിക്കുകളിൽ ആസാമും തെക്ക് കോഹിമയും ദിമാപൂരും കിഴക്ക് സുൻഹെബോട്ടോയും വടക്കുകിഴക്കായി മൊക്കോക്ചുംഗുമാണ് അതിർത്തികൾ. പട്ടണം നിലനിൽക്കുന്നത് അതിപ്രധാനമായ ഒരു സാമ്പത്തിക മേഖലയിലാണ്.
Wokha | |
---|---|
Coordinates: 26°06′N 94°16′E / 26.1°N 94.27°E | |
Country | India |
State | Nagaland |
District | Wokha |
ഉയരം | 1,313 മീ(4,308 അടി) |
(2011)[1] | |
• ആകെ | 35,004 |
• Dialect | Lotha |
• Official | English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | NL-05 |
വെബ്സൈറ്റ് | nagaland |
ഈ ജില്ലയിൽ നാല് നിയമസഭാ സീറ്റുകളും 125 അംഗീകൃത വില്ലേജുകളുമുണ്ട്. ഈ വില്ലേജുകൾ വീണ്ടും 13 ഭരണയൂണിറ്റുകളായും 7 ഗ്രാമ വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്നു. ഇത് മൂന്നു തട്ടുകളായി തരം തിരിച്ചിരിക്കുന്നു. മേൽത്തട്ടിൽ വോഖ, വോസുറോ, ചുക്കിറ്റോങ്ങ്, എൻഗ്ലാൻ സർക്കിൾ എന്നിവയും ഇടത്തട്ടിൽ ലോറ്റ്സു, സനീസ്, ഐറ്റെപ്യോങ്ങ് സർക്കിൾ എന്നിവയും താഴ്ത്തട്ടിൽ ഭണ്ഡാരി സർക്കിൾ, റലാൻ മേഖല എന്നിവയുമാണ്.
ചരിത്രം
തിരുത്തുകവോഖ, നാഗ ഹില്ലുകളുടെ മുഖ്യകാര്യാലയമായി ആസാമിനു കീഴിൽ 1876 ൽ ബ്രിട്ടീഷുകാരാണ് നടപ്പിലാക്കിയത്. 1878 ൽ മുഖ്യകാര്യാലയം വോഖയിൽ നിന്ന് കൊഹിമയിലേയ്ക്കു മാറ്റുകയും വോഖ ഒരു സബ് ഡിവിഷനായി തുടരുകയും ചെയ്തു. 1889 ൽ ഈ സബ് ഡിവിഷൻ മോക്കോചുങ്ങിലേയ്ക്കു മാറ്റി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1957 ൽ നാഗ ഹിൽസ് ട്യുയെൻസാങ് മേഖലയുടെ കീഴിൽ വീണ്ടും സബ് ഡിവിഷനായി മാറി. 1973 ൽ വോഖ ഒരു ജില്ലയായി മാറി.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകവോഖ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 26°06′N 94°16′E / 26.1°N 94.27°E[2] ആണ്. മേഖലയുടെ ശരാശരി ഉയരം 1,313 മീറ്ററാണ് (4,793 അടി).പൊതുവെ ചൂടുളള കാലാവസ്ഥയാണിവിടെ. വേനൽക്കാലത്ത് വോഖയിലെ താപനില 16.1 °C മുതൽ 32 °C വരെയാണ്. ശിശിരത്തിൽ താപനില ഏറ്റവും കുറഞ്ഞത് 2 °C വരെയാണ്. വോഖയലെ ശരാശരി വാർഷിക താപനില 17.8 °C ആണ്. ശരാശിര വാർഷിക പാതം 1940 മില്ളീമീറ്ററാണ്.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2011census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Falling Rain Genomics, Inc - Wokha". Fallingrain.com. Retrieved 20 October 2014.