ഒരു മലയാള കാർട്ടൂണിസ്റ്റും പുസ്തക പ്രസാധകനുമായിരുന്നു ഇംപ്രിന്റ് റഹിം ​എന്നറിയപ്പെട്ടിരുന്ന വൈ.എ. റഹിം (മരണം :31 ഓഗസ്റ്റ് 2013). പ്രസാധനം നിലച്ചു പോയ കട്ട് കട്ട്, ക്ലാപ്പ് വിനോദ മാസികകളുടെ എഡിറ്ററായിരുന്നു. ഇംപ്രിന്റ് ബുക്‌സ് വഴി മുന്നൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

വൈ.എ. റഹിം

ജീവിതരേഖ തിരുത്തുക

കൊല്ലം എസ്.എൻ. കോളേജിൽ പഠിച്ചു. കെ.എസ്.എഫ്.ഇ യിൽ സീനിയർ മാനേജരായിരുന്നു. അസാധു, കട്ട് കട്ട് തുടങ്ങിയ ഹാസ്യമാസികകളിൽ പ്രവർത്തിച്ചു. കെ.പി.അപ്പൻ, സുകുമാർ അഴിക്കോട്, നിത്യചൈതന്യയതി, പുനത്തിൽ കുഞ്ഞബ്ദുള്ള, അക്ബർ കക്കട്ടിൽ തുടങ്ങിയവരുടെ ആദ്യകാല പുസ്തക പ്രസാധകൻ റഹിമായിരുന്നു.[2]

കൃതികൾ തിരുത്തുക

  • കാർട്ടൂൺ

പുരസ്കാരങ്ങൾ തിരുത്തുക

  • ഭീമ അവാർഡ്
  • ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സിന്റെ യങ്ങ് പബ്ലിഷർ അവാർഡ്

അവലംബം തിരുത്തുക

  1. "വൈ.എ.റഹിം അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 1. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കാർട്ടൂണിന്റെ ചരിത്രവുമായി റഹിം വിടവാങ്ങി". മാതൃഭൂമി. 2013 സെപ്റ്റംബർ 1. Archived from the original on 2013-09-01. Retrieved 2013 സെപ്റ്റംബർ 1. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=വൈ.എ._റഹിം&oldid=3645732" എന്ന താളിൽനിന്ന് ശേഖരിച്ചത്