വൈ.എൻ. സുക്തങ്കർ
യശ്വന്ത് നാരായൺ സുക്തങ്കർ, ഒരു ഇന്ത്യൻ സിവിൽ സർവീസ് (ICS) ഉദ്യോഗസ്ഥൻ ആയിരുന്നു. അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ കാബിനറ്റ് സെക്രട്ടറിയും മുൻ ഒഡീഷ ഗവർണറും ആയിരുന്നു. ഇന്ത്യൻ സിവിൽ സർവീസ് അംഗമായിരുന്ന സുക്തങ്കർ, 1921-ൽ അദ്ദേഹം സർവീസിൽ ചേർന്നു - ഐസിഎസ് ഓഫീസർമാരുടെ ആദ്യ ബാച്ച്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ത്യാ ഗവൺമെന്റിന്റെ തലത്തിൽ രൂപീകരിച്ച സ്പെഷ്യലിസ്റ്റ് സിവിൽ സർവീസുകാർ ഉൾപ്പെടുന്ന ഫിനാൻസ് ആൻഡ് കൊമേഴ്‌സ് പൂളിന്റെ ഭാഗമായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വ്യാപാരത്തിൽ വിദഗ്ദ്ധനായിരുന്നു സുക്തങ്കർ [1] വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും [2][3] 1953 മെയ് 14 മുതൽ 1957 ജൂലൈ 31 വരെ ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. അത് ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിക്ക് രൂപം നൽകി.
വൈ എൻ സുക്തങ്കർ | |
---|---|
6th ഒഡീഷ ഗവർണർ | |
ഓഫീസിൽ 1957 ജൂലൈ 31 – 1962 സെപ്റ്റംബർ 15 | |
മുൻഗാമി | ഭീം സെൻ സച്ചാർ |
പിൻഗാമി | അജുധിയ നാഥ് ഖോസ്ല |
2nd കാബിനറ്റ് സെക്രട്ടറി - ഇന്ത്യ | |
ഓഫീസിൽ 1953–1957 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്‌റു |
മുൻഗാമി | എൻ ആർ പിള്ള |
പിൻഗാമി | എം കെ വെള്ളോടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 24 August 1897 |
മരണം | 16 June1973 |
ദേശീയത | ഇന്ത്യൻ |
കാബിനറ്റ് സെക്രട്ടറിയായി വിരമിച്ച ശേഷം, ഒറീസ ഗവർണറായി നിയമിതനായി, 1957 ജൂലൈ 31 മുതൽ 1962 സെപ്റ്റംബർ 15 വരെ അദ്ദേഹം ആ പദവി വഹിച്ചു.
റഫറൻസുകൾ
തിരുത്തുക- ↑ "Finance and Commerce Pool — An old-is-gold idea". Hindu Businessline. December 2, 2006. Retrieved 17 March 2013.
- ↑ "Exchange of Letters regarding Trade". Ministry of External Affairs. Retrieved 17 March 2013.
- ↑ "Our Governors". Raj Bhavan, Government of Orisaa, Bhubaneshwar. Archived from the original on February 25, 2012. Retrieved 2 February 2012.