വൈ.എസ്. ജഗന്മോഹൻ റെഡ്ഡി
ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനുമാണ് വൈ.എസ്. ജഗന്മോഹൻ റെഡ്ഡി.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ്.ടി.വി ചാനലും വർത്തമാനപത്രവും അടങ്ങിയ സാക്ഷി എന്ന മാധ്യമ ശൃംഗലയും അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ഉണ്ട്.
Y.S. Jagan Mohan Reddy | |
---|---|
Member of Parliament - Lok Sabha | |
ഔദ്യോഗിക കാലം 2009–2014 | |
മുൻഗാമി | Y. S. Vivekananda Reddy |
പിൻഗാമി | Y. S. Avinash Reddy |
മണ്ഡലം | Kadapa |
വ്യക്തിഗത വിവരണം | |
ജനനം | Pulivendula village of Kadapa District, Andhra Pradesh | 21 ഡിസംബർ 1972
രാഷ്ട്രീയ പാർട്ടി | YSR Congress |
പങ്കാളി | Y S Bharati |
Relations | Y. S. Rajasekhara Reddy (father) |
മക്കൾ | 2 d |
വസതി | Hyderabad/Bangalore |
ആദ്യകാലജീവിതംതിരുത്തുക
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരംഭകനുമായിരുന്നു ജഗൻ.വൈ.എസ് ആർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരതി സിമന്റിന്റെ കോർപ്പറേറ്റ് പ്രൊമോട്ടർ ആയും പ്രവർത്തിച്ചു. സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.
രാഷ്ട്രീയ ജീവിതംതിരുത്തുക
2004 തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സിനു വേണ്ടി പ്രചാരത്തിനിറങ്ങിക്കൊണ്ടാണ് ജഗന്മോഹൻ റെഡ്ഡി ഔദ്യോഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Y. S. Jaganmohan Reddy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |