ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009) വൈ‌.എസ്. ആർ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു[1]. 9, 10, 11, 12 എന്നീ ലോകസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. നാലുതവണയും കടപ്പ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭയിലേയ്ക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി[2]. 2003-ൽ ഇദ്ദേഹം മൂന്ന് മാസം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും[3] ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്തു. 2009 സെപ്ടംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളിൽ പരിശോധന നടത്തുവാൻ വേണ്ടിയുള്ള യാത്രയ്ക്കിടയിൽ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപെടുകയും കൊല്ലപ്പെടുകയുമായിരുന്നു.[4] കർണൂലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നല്ലമല വനത്തിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്.[5]

യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി
വൈ‌.എസ്. രാജശേഖര റെഡ്ഡി
വൈ‌.എസ്. രാജശേഖര റെഡ്ഡി.jpg
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2004 - 2009
മുൻഗാമിഎൻ. ചന്ദ്രബാബു നായിഡു
പിൻഗാമികെ. റോസയ്യ (Caretaker Chief Minister)
മണ്ഡലംപുലിവെണ്ടുല
വ്യക്തിഗത വിവരങ്ങൾ
ജനനം(1949-07-08)8 ജൂലൈ 1949
പുലിവെണ്ടുല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളി(കൾ)വിജയലക്ഷ്മി
കുട്ടികൾവൈ.എസ്. ജഗന്മോഹൻ റെഡ്ഡി, ഷർമിള
വസതി(കൾ)ഹൈദരാബാദിലുള്ള ബേഗും‌പേട്ട്
As of 2 October, 2006
Source: Government of Andhra Pradesh

ആദ്യകാല ജീവിതംതിരുത്തുക

1949 ജൂലൈ 8-ന് ആന്ധ്രാപ്രദേശിലെ പുലിവെണ്ടുലയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ വൈ.എസ്. രാജ, ജയമ്മ റെഡ്ഡി എന്നിവരുടെ മകനായി ജനിച്ചു. ഗുൽബാർഗ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം തിരുപ്പതിയിലെ എസ്.വി. മെഡിക്കൽ കോളേജിൽ ഹൗസ് സർജൺഷിപ്പ് പൂർത്തിയാക്കി. ഈ കോളേജിലെ ഹൗസ് സർജന്മാരുടെ സംഘടനയുടെ തലവനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഔദ്യോഗിക ജീവിതംതിരുത്തുക

തന്റെ ജന്മദേശമായ കഡപ ജില്ലയിൽ ഇദ്ദേഹം കുറച്ചുകാലം ഡോക്ടറായി പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് പുലിവെണ്ടുലയിൽ നിർമിച്ച ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബം പുലിവെണ്ടുലയിൽ ഒരു ബിരുദ കോളേജും ഒരു പോളിറ്റെക്നിക്ക് കോളേജും നടത്തിയിരുന്നു. ഇവ പിന്നീട് ലയോള ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിനു കൈമാറി.

പൊതുജീവിതംതിരുത്തുക

വൈ.എസ്.ആർ 1978-ലാണ്‌ സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നത്‌. ജന്മദേശത്തുനിന്നുതന്നെയായിരുന്നു ആദ്യമായി നിയമസഭയിലേയ്‌ക്ക്‌ മത്സരിച്ചത്‌. 1980-83 കാലഘട്ടത്തിൽ മന്ത്രിയായി. 34-ആം വയസ്സിൽ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആന്ധ്രയിലെ കോൺഗ്രസ്‌ പ്രസിഡന്റായി നിയമിച്ചു. 1983–1985 കാലഘട്ടത്തിലും 1998–2000 കാലഘട്ടത്തിലുമായി രണ്ടു തവണ ഇദ്ദേഹം ആന്ധ്രാപ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (APCC) പ്രസിഡന്റായി. 1983-ൽ കടപ്പ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1999 വരെ ഈ മണ്ഡലം സ്വന്തമായി നിലനിർത്തി. 1999-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടപ്പോൾ ഇദ്ദേഹം പ്രതിപക്ഷ നേതാവായി. പീന്നീട്‌ 2003-ൽ, ചന്ദ്രബാബു നായിഡുവിനെ പരാജയപ്പെടുത്തി ഇദ്ദേഹം മുഖ്യമന്ത്രിയായി.

വ്യക്തിജീവിതംതിരുത്തുക

വിജയലക്ഷ്മിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[6] രാഷ്ട്രീയപ്രവർത്തകനായ വൈ.എസ്. ജഗ്മോഹൻ റെഡ്ഡി[7], ഷർമിള[8] എന്നിവരാണ് മക്കൾ.

തസ്തികകൾതിരുത്തുക

 • റൂറൽ ഡെവലപ്മെന്റിന്റെ മന്ത്രിസ്ഥാനം (1980-82)
 • എക്സൈസ് മന്ത്രി (1982)
 • വിദ്യാഭ്യാസ മന്ത്രി (1982-83)
 • ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി (2004–2009)

അവലംബംതിരുത്തുക

 1. "Profile: YSR Reddy". Zee News. 2009-09-02. ശേഖരിച്ചത് 2009-09-02.
 2. "YSR's pocket borough, 21 April 2009. The Hindu". മൂലതാളിൽ നിന്നും 2009-04-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-03.
 3. ""Admirers mob 'pilgrim YSR' " The Hindu". മൂലതാളിൽ നിന്നും 2010-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-03.
 4. "രാജശേഖരറെഡ്ഡിയുടെ മൃതദേഹം കണ്ടെത്തി". മാതൃഭൂമി. ഹൈദരാബാദ്. 2009-09-03. മൂലതാളിൽ നിന്നും 2009-09-04-ന് ആർക്കൈവ് ചെയ്തത്.
 5. "രാജ്യത്തെ ഏറ്റവും വലിയ തിരച്ചിൽ ഓപ്പറേഷൻ". മാതൃഭൂമി. ഹൈദരാബാദ്. 2009-09-04. മൂലതാളിൽ നിന്നും 2009-09-04-ന് ആർക്കൈവ് ചെയ്തത്.
 6. "More cheap rice, free power". Indian Express. 21 May 2009. ശേഖരിച്ചത് June 12, 2009.
 7. "YSR leaves for pilgrimage to Israel". The Hindu. 27 May 2009. മൂലതാളിൽ നിന്നും 2011-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 3, 2009.
 8. "'Shooting' for posterity". The Hindu. 16 August 2004. മൂലതാളിൽ നിന്നും 2004-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 3, 2009.


"https://ml.wikipedia.org/w/index.php?title=വൈ‌.എസ്._രാജശേഖര_റെഡ്ഡി&oldid=3657254" എന്ന താളിൽനിന്ന് ശേഖരിച്ചത്