2014 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ് ടേൽസ് ( സ്പാനിഷ് : റിലേറ്റോ സാൽവിജസ്). ഡാമിയാൻ സിഫ്രോൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റിക്കാർഡോ ഡാറിൻ, ഓസ്കാർ മാർട്ടിനേസ്സ്, ലിയനാർഡോ സ്ബാറഗില, എറിക്ക റിവാസ്, ജൂലിയറ്റ സിൽബെർഗ്, ഡാറിയോ ഗ്രാൻഡിനെറ്റി തുടങ്ങിയ വൻതാരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗസ്റ്റാവോ സന്റാല്ലോല ആണ്. 87 -മത് അക്കാദമി അവാർഡിനായി മികച്ച അന്യഭാഷാ വിഭാഗത്തിലേക്ക് നിർദ്ദേശിക്കപ്പെട്ട ചലച്ചിത്രങ്ങളിലൊന്നാണ് വൈൽഡ് ടേൽസ്.[5][6]

Wild Tales
പ്രമാണം:Relatos salvajes.jpg
Argentine theatrical release poster
സംവിധാനംDamián Szifron
നിർമ്മാണം
രചനDamián Szifron
അഭിനേതാക്കൾ
സംഗീതംGustavo Santaolalla
ഛായാഗ്രഹണംJavier Juliá
ചിത്രസംയോജനം
  • Damián Szifron
  • Pablo Barbieri Carrera
സ്റ്റുഡിയോ
വിതരണംWarner Bros.
റിലീസിങ് തീയതി
  • 17 മേയ് 2014 (2014-05-17) (Cannes)
  • 21 ഓഗസ്റ്റ് 2014 (2014-08-21) (Argentina)
രാജ്യം
  • Argentina
  • Spain[1]
ഭാഷSpanish
ബജറ്റ്$3.3 million[2]
സമയദൈർഘ്യം122 minutes[3]
ആകെ$26.4 million[4]

ആറ് ചെറുകഥകൾ കോർത്തിണക്കി നിർമ്മിച്ച വൈൽഡ് ടേൽസിലെ ഓരോ കഥയും മറ്റൊന്നിൽ നിന്നും വ്യത്യസ്തമായി നിൽക്കുമ്പോളും പകയും പ്രതികാരവും അതിൽ ഓരോന്നിലും ഉള്ളടങ്ങിയിരിക്കുന്നു. [7][8]

കഥാതന്തു തിരുത്തുക

പാസ്റ്റർനാക്ക് എന്ന ഒന്നാമത്തെക്കഥയിൽ പാസ്റ്റർനാക്ക് എന്ന യുവാവ് തന്നെ ചതിച്ചവരെ എല്ലാം ഒരു കെണിയിലകപ്പെടുത്താനുള്ള ശ്രമമാണുള്ളത്. ജീവിതത്തിന്റെ പലതുറകളിലായി തന്നെ വഞ്ചിച്ച മനുഷ്യരെയെല്ലാം ഒരു വിമാനത്തിനുള്ളിലെത്തിച്ച് അപായപ്പെടുത്താനുള്ള അവന്റെ ശ്രമവും അക്കാര്യം മനസ്സിലാക്കുന്ന വിമാനയാത്രികരും അവരുടെ മരണഭയവും ഒക്കെ ചേർന്ന് കഥയെ ഒരു ത്രില്ലറാക്കുന്നു.


ലാസ് റാറ്റാസ് (ദ റാറ്റ്സ്) എന്ന രണ്ടാമത്തെ കഥ ഒരു റെസ്റ്റോറന്റിന്റെ പശ്ചാത്തലിത്തിൽ നടക്കുന്നതാണ്. ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യാനെത്തിയ ആൾ പണ്ട് തന്റെ കുടുംബത്തെ ചതിച്ച വ്യക്തിയാണെന്ന് അവിടുത്തെ ജീവനക്കാരി ദുഃഖത്തോടെ മനസ്സിലാക്കുന്നു. അയാൾക്ക ഭക്ഷണം വിളമ്പാനുള്ള വിഷമം ജോലിക്കാരി പാചക്കാരിയുമായി പങ്കുവെക്കുന്നു. അങ്ങനെയെങ്കിൽ എലിവിഷം ചേർത്ത ഭക്ഷണം നൽകി അയാളെ കൊന്ന് ജീവിതത്തിനർഥമുണ്ടാക്കാുവാൻ പാചകക്കാരി ഉപദേശിക്കുന്നു. പക്ഷേ അതവർ നിരാകരിക്കുന്നു. എന്നാൽ പിന്നീട് പാചകക്കാരി ഭക്ഷണത്തിൽ വിഷം ചേർക്കുന്നു. ആ ഭക്ഷണമാണവർ വിളമ്പുന്നത്. പെട്ടെന്ന് അയാളുടെ മകനും റസ്റ്റോറന്റിലേക്ക് വന്ന് വിഷം ചേർത്ത ഭക്ഷണം കഴിക്കാനാരംഭിക്കുമ്പോൾ ജോലിക്കാരി ആ വിഷലിപ്ത ഭക്ഷണം അവരിൽ നിന്നും എടുത്തുമാറ്റുവാൻ ശ്രമിക്കുന്നു. ഇതിൽ പ്രകോപിതനായ മനുഷ്യനവളെ ഉപദ്രവിക്കുന്നു. ഇതിനിടയിൽ പാചക്കാരി കറിക്കത്തികൊണ്ട് അയാളെ കൊല്ലുന്നു. പിറ്റേന്ന് പാചകക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ കഥയവസാനിക്കുന്നു.

എൽ മാസ് ഫ്യൂറേറ്റ് (ദ സ്ട്രോങ്ങസ്റ്റ് ) മൂന്നാമത്തെ സിനിമയാണ്. മാരിയോയുടെയും ഡിയാഗോയുടെയും കൊലപാതകത്തിലവസാനിക്കുന്ന ‍സിനമ ഉദ്വേഗജനകമായ വഴിത്തിരിവുകളിലൂടെ മുന്നോട്ടുപോകുന്നു. പഴകിയതും ,പൊട്ടിപ്പൊളിഞ്ഞതുമായ കാറുമായി മാരിയോയും, ചിലവേറിയതും വേഗതയേറിയതുമായ കാറുമായി ഡിയാഗോയും നീണ്ട പാതയിലൂടെ വണ്ടിയോടിക്കുകയാണ്. മാരിയോ ഡിയാഗോയെ മുന്നോട്ടുപോകാൻ സമ്മതിക്കുന്നില്ല. ഒടുവിൽ വേഗത പരമാവധി വർദ്ധിപ്പിച്ച് മരിയോയെ അവഹേളിച്ച് ഡിയാഗോ മുന്നോട്ടു പോകുന്നു. എന്നാൽ ആ പോക്കിൽ അപ്രതീക്ഷിതമായി ഡിയാഗോയുടെ കാറിന്റെ ടയർ പഞ്ചറാകുന്നു. ഈ സമയത്തിനുള്ളിൽ ഡിയാഗോ പിന്നിലാക്കിയ മാരിയോ ഡിയാഗോയുടെ കാറിനുമുന്നിൽ വണ്ടി നിർത്തി അയാളുടെ വണ്ടി തകർക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടും അരിശം തീരാതെ മാരിയോ ഡിയാഗോയുടെ വണ്ടിയിൽ മലമൂത്രവിസർജ്ജനം നടത്തുകയുും അതിൽ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു. പിന്നീടാകട്ടെ ഡിയാഗോ തന്റെ വാശി തീർക്കാൻ മാരിയോയെയും അയാളുടെ പഴകിയ വണ്ടിയെയും നദിയിലേക്ക് തള്ളിയിട്ട് വണ്ടി മുന്നോട്ടൊടിച്ചു പോകുന്നു. എന്നാൽ തന്റെ ദേഷ്യം തീർക്കാൻ മാരിയയെ കൊല്ലുകതന്നെ വേണമെന്നാഗ്രഹിച്ച് തിരികെ വരുന്ന ഡിയോഗോക്ക് കാറിന്നുമേലുള്ള നിയന്ത്രണം വിട്ടുപോവുകയും വണ്ടി അതേ നദിയിലേക്ക് തന്നെ മറിയുകയും ചെയ്യുന്നു. രക്ഷപെട്ട മാരിയോ ‍ഡിയാഗോയെ കൊല്ലാൻ വണ്ടിയുടെ പെട്രോൾ ടാങ്കിലേക്ക് തീ കത്തിച്ചിടുന്നു. എന്നാൽ കാറിനുള്ളിലിരുന്ന് അടിയുണ്ടാക്കുന്ന ഇരുവരും ആ പൊട്ടിത്തെറിയിൽ കാറിനുള്ളിൽത്തന്നെയിരുന്ന് ഒരുമിച്ച് വെന്തുമരിക്കുകയാണ. പോലീസ് അന്വേഷണത്തിനു വരുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന ശരീരങ്ങളാണ് കാണുന്നത്. ഇതാണ് ക്രൈം ഓഫ് പാഷൻ എന്ന് പറഞ്ഞ് സിനിമയവസാനിക്കുന്നു.

ബോംബാറ്റിയ (ലിറ്റിൽ ബോംബ്) എന്ന സിനിമയിൽ സൈമൺ ഫിഷർ കാർപാർക്കിങ്ങ് പിഴവിന്റെ പേരിൽ അനധികൃതമായി പിഴ നൽകേണ്ടി വന്ന വ്യക്തിയാണ്. എന്നാൽ തുടരെത്തുടരെയുള്ള പരസ്യമായി നടത്തുന്ന കമ്പനിയുടെ തട്ടിപ്പിനെതിരെ ബോംബ് പൊട്ടിച്ച് സൈമൺ പ്രതികരിക്കുന്നു. അതിന്റെ ഫലമായി അയാൾക്ക് ജയിലിൽ പോകേണ്ടി വരന്നു. എന്നാൽ പിന്നീട് കമ്പനിയുടെ കള്ളത്തരം ലോകം തിരിച്ചറിയുന്നതും സോഷ്യൽ മീഡിയകളിലുൾപ്പെടെ സൈമണിനനുകൂലമായ വികാരം ഉണ്ടാവുകയും ചെയ്യുന്നു.

ലാ പ്രൊപ്പോസ്റ്റ എന്ന ചലച്ചിത്രത്തിൽ പണക്കാരനായ ഒരു കുട്ടി വാഹനമോടിക്കവേ അബദ്ധവശാൽ ഒരു ഗർഭിണിയായ സ്ത്രീയേയും കുട്ടിയെയും ഇടിക്കുകയും അവർ മരണപ്പെടുകയും ചെയ്തു. ഇക്കാര്യം അവൻ മാതാപിതാക്കളോട് പറയുകയും മകനെ രക്ഷിക്കാനവർ ശ്രമം തുടങ്ങുകയും ചെയ്യുന്നു. അതിനുവേണ്ടി ഒരു അഡ്വക്കേറ്റിന്റെ സഹായം തേടിയ അവർ ഗ്രൌണ്ട് കീപ്പറായ ജോസിനെ കുറ്റം ഏൽക്കാൻആശ്യപ്പെടുകയും അതിനുള്ള തുക അയാൾക്ക് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഡീലുണ്ടാക്കിയതിനു അഡ്വക്കേറ്റ് നല്ലൊരു തുക വേണമെന്നാവശ്യപ്പെടുന്നു. പിന്നീട് അവരുടെ വീട്ടിലേക്ക് അന്വേഷണത്തിനു വരുന്ന പ്രോസിക്യൂട്ടറേയും ഈ ഡീലിലേക്ക് ഉൾപ്പെടുത്താൻ അഡ്വക്കേറ്റ് ശ്രമം തുടരുന്നു. എന്നാൽ ഇതോടുകൂടി കേസ്സിനുവേണ്ടിയുള്ള ചെലവ് കമ്മീഷൻ എന്നവയുടെ തുക ഉയർന്നു കൊണ്ടിരുന്നു. അഡ്വക്കേറ്റിന്റെയും പ്രോസിക്യൂട്ടറുടേയും കളി മനസ്സിലാക്കിയ പിതാവ് ആ ഡീൽ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനമെടുത്തു. ഇത്രയും തുക നൽകി മകനെ രക്ഷിക്കാനില്ലെന്ന് തുറന്നടിച്ച പറയുന്നതോടെ തങ്ങളുടെ ഡിമാൻഡുകൾ വെട്ടിച്ചുരുക്കി ആ പിതാവിന്റെയടുത്തേക്ക് അഡ്വക്കേറ്റും പ്രോസിക്ക്യൂട്ടറും പോകുന്നു. ഒടുവിൽ ഒരു മിതമായ തുകയിൽ ഡീൽ ഉറപ്പിച്ചതിനുശേഷം അവർ പൂർവ്വപദ്ധതിയനുസരിച്ച് ജോസ് എന്ന ഗ്രൌണ്ട് കീപ്പറുമായി മാധ്യമപ്പടക്കുമുന്നിലേക്ക് നീങ്ങുന്നു.

അവസാനത്തെ സിനമയാണ് ഹസ്ത ക്വേ ലാ മ്യുറേറ്റേ നോസ് സെപാറ (അൺടിൽ ഡെത്ത് ഡൂ അസ് പാർട്ട്) . സിനിമ നടക്കുന്നത് ഒരു കല്ല്യാണപ്പാർട്ടിയിലാണ്. അവിടെവെച്ചാണ് വധു തന്റെ വരന് ഈ കല്ല്യാണപ്പാർട്ടിയിൽ വന്നിട്ടുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും തന്നെ അയാൾ ചതിക്കുകയായിരുന്നു എന്നും മനസ്സിലാക്കുന്നത്. തുടർന്ന് അവൾ പാർട്ടി വിട്ട് കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നു. എന്നാലവിടെ നിന്ന ഒരു പാചകക്കാരൻ അവളെ ഉപദേശിക്കുകയും വിഷമിക്കാതിരിക്കാൻ പറയുകയും ചെയ്തു. തന്റെ വധുവിനെത്തേടി കെട്ടിടത്തിന്റെ മുകളിലെത്തിയ നവവരൻ കാണുന്നത് വധു പാചകക്കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതാണ്. തന്നോട് താത്പര്യമോ ദയയോ കാട്ടുന്ന ഏതുപുരുഷനുമായും താൻ കിടക്ക പങ്കിടുമെന്ന് അവിടെവെച്ചവളവനോട് പറയുന്നു. പിന്നീടവർ പാർട്ടിയിലേക്ക് തിരിച്ചു പോരുകയും അവിടെ നൃത്ത പരിപാടികൾ തുടരുകയും ചെയ്യുന്നു. നവവധു തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന ആ സ്ത്രീയെ തന്നോടൊപ്പം ചുവടുവെക്കാൻ ക്ഷണിക്കുന്നു. നൃത്തത്തിനിടെ കറങ്ങിക്കറങ്ങി അവരവിടെയുണ്ടായിരുന്ന കണ്ണാടിയിൽച്ചെന്ന വീഴുകയും കണ്ണാടി പൊട്ടുകയും ചെയ്യുന്നു. ഇതിൽ നവവധുവിന് കാര്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും മറ്റേ സ്ത്രീയുടെ ശരീരം ചോരയിൽ കുളിക്കുന്നുണ്ട്. നവവധു പിന്നെയും അബോധാവസ്ഥയിലെന്നോണം പെരുമാറ്റം തുടരുന്നു. ഇതു കഴിഞ്ഞ് വരൻ കത്തിയെടുത്ത് വെഡ്ഡിങ്ങിനായി വാങ്ങിയ കേക്ക് സ്വയം മുറിച്ച് ഒരു കഷ്ണം കഴിക്കുന്നു. പിന്നെ വധുവിനെ സമീപിക്കുന്നു. തുടർന്നവർ നൃത്തം വെയ്ക്കുകയും ചുംബിക്കുകയും വെഡ്ഡിങ്ങ് കേക്കിനായി വെച്ച മേശയിൽ വെച്ചു തന്നെ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്യുന്നു.

References തിരുത്തുക

  1. "Wild Tales". Cannes. Archived from the original on 2014-05-17. Retrieved 15 May 2014.
  2. "COMIENZA EL RODAJE DE LA PELÍCULA "RELATOS SALVAJES", COPRODUCCIÓN ENTRE ESPAÑA Y ARGENTINA". El blog del cine español. 23 March 2013. Retrieved 24 August 2014.
  3. "Wild Tales (15)". British Board of Film Classification. 5 December 2014. Retrieved 8 March 2015.
  4. "Wild Tales (2015)". Box Office Mojo. 20 February 2015. Retrieved 26 April 2015.
  5. "Oscars: Argentina Picks 'Wild Tales' for Foreign Language Category". Hollywood Reporter. Retrieved 30 September 2014.
  6. "Oscar Nominations 2015: See The Full List". Huffington Post. Retrieved 15 January 2015.
  7. Weissberg, Jay (16 May 2014). "Cannes Film Review: 'Wild Tales'". Variety. Retrieved 10 August 2014.
  8. Bradshaw, Peter (17 May 2014). "Cannes 2014: Wild Tales review - Argentinian portmanteau movie is a tinderbox of delights". The Guardian. Retrieved 10 August 2014.
"https://ml.wikipedia.org/w/index.php?title=വൈൽഡ്_ടേൽസ്&oldid=3948365" എന്ന താളിൽനിന്ന് ശേഖരിച്ചത്