ജീവിച്ചിരുന്നവരിൽ ആരാധാനാരൂപം കൈവന്ന ഏക സന്യാസിനിയാണ് വൈൽഗ്‌ഫോർ‌റ്റിസ്. വൈൽഗ്‌ഫോർ‌റ്റിസ് എന്നാൽ ജർ‌മൻ ഭാഷയിൽ 'വിശുദ്ധമായ മുഖം' അഥവാ ലാറ്റിൻ ഭാഷയിൽ 'ശക്തയായ വനിത' എന്നതാണ് അർത്ഥം.

ചരിത്രകാരന്മാർ തെളിവുസമ്പാദിച്ചത് 11ആം ശതകത്തിൽ നിർ‌മ്മിച്ച ശില്പത്തിൽ‌നിന്നുമാണ്.ഈ രൂപത്തിൽനിന്ന് സന്യാസിനിയായ ഇവർ,സ്ത്രീകളുടേതായ പാശ്ചാത്യവേഷവിധാനത്തിൽ കാണപ്പെടുന്നു എങ്കിലും പ്രത്യേകതയുണ്ടായിരുന്നത് പുരുഷൻ‌മാരെപ്പോലെ ഇവർ‌ക്ക് താടി ഉണ്ടായിരുന്നു എന്നതാണ്.

ഐതിഹ്യപരമായി ഇവർ പോർ‌ചുഗലിലെ രാജാവിന്റെ പുത്രിയായിരുന്നു. ക്രിസ്തുമതത്തിലേയ്ക്ക് മതം‌മാറിയ ഇവർ ദൈവത്തെ സേവിച്ച് അവിവാഹിതയായി ജീവിയ്ക്കാൻ നിശ്ചയിച്ചു.എന്നാൽ പിതാവ് പുത്രിയെ സിസിലിയിലെ രാജാവിനെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാൻ നിശ്ചയിച്ചു. രക്ഷപ്പെടാനായി ഇവർ ദൈവത്തോട് പ്രാർത്ഥിച്ചു. തത്ഫലമായി ആണത്രേ ഇവർക്ക് താടി വളർന്നത്.

മദ്ധ്യകാലഘട്ടത്തിലാണ് ഇവർ ഒരു ആരാധനാമൂർത്തിയായി മാറിയത്. സാധാരണയായി കുരിശിന്മേൽ തറയ്ക്കപ്പെട്ടതും താടിയുള്ളതുമായ ഒരു ചെറുബാലികയായിട്ടാണ് ഇവരെ ചിത്രീകരിയ്ക്കുന്നത്. അടിയിലായി ഒരു ഫിഡിൽ വായനക്കാരനും ഉണ്ടായിരിയ്ക്കും. ദുരിതങ്ങളിൽ നിന്നും മുക്തി എന്ന സങ്കല്പത്തോടെയാണ് ഇവരെ ആരാധിയ്ക്കുന്നത് പ്രധാനമായും വിഷമതകൾ നിറഞ്ഞ കുടും‌ബജീവിതത്തിൽ നിന്നും ആശ്വാസം ലഭിയ്ക്കുന്നതിനായാണ്. ജൂലൈ 20നാണ് ഇവരുടെ ഓർ‌മ്മദിനം

World Of Facts,Russel Ash,Penguin books,ISBN-0-14-310094-7

"https://ml.wikipedia.org/w/index.php?title=വൈൽഗ്‌ഫോർ‌റ്റിസ്&oldid=1716982" എന്ന താളിൽനിന്ന് ശേഖരിച്ചത്