പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഏപ്രിൽ മെയ് മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഹിന്ദു കലണ്ടറിലെ വൈശാഖമാവും ഈ മാസത്തിലാണ്. പഞ്ചാബിലെ വിളവെടുപ്പ് കാലം ഈ മാസത്തിലാണ്. വൈശാഖ് മാസത്തിന് 31 ദിവസമുണ്ട്.

ആദ്യ ചന്ദ്രമാസമായ വൈശാഖമാസത്തിൽ നടക്കുന്ന വൈശാഖി ഈ മാസത്തിലാണ്. സിക്ക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വൈശാഖി. എല്ലാവർഷവും ഏപ്രിൽ 14 നാണ് വൈശാഖി ആഘോഷിക്കുന്നത്. സമാഗമങ്ങൾ, നഗർ കീർത്തൻ, ഗട്ക പ്രദർശനങ്ങള്, അകന്ദ് പാത്ത് തുടങ്ങിയ സംഭവങ്ങളെല്ലാം വൈശാഖിയാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്നു.

ഈമാസത്തെ പ്രധാന സംഭവങ്ങൾ തിരുത്തുക

ഏപ്രിൽ തിരുത്തുക

  • ഏപ്രിൽ 14 - വൈശാഖ് 1 - വൈശാഖി
  • ഏപ്രിൽ 16 - വൈശാഖ് 3 - ഗുരു അംഗദ് ദേവ് ജിയുടെ ജോടി ജോഡ്
  • ഏപ്രിൽ 16 - വൈശാഖ് 3 - ഗുരു അമർദാസ് ജിയുടെ ഗുർഗഡി
  • ഏപ്രിൽ 16 - വൈശാഖ് 3 - ഗുരു ഹർകിഷൻ ജിയുടെ ജോടി ജോഡ്
  • ഏപ്രിൽ 16 - വൈശാഖ് 3 - ഗുരു തേജ് ബഹാദൂർ ജിയുടെ ഗുർഗഡി
  • ഏപ്രിൽ 18 - വൈശാഖ് 5 - ഗുരു അംഗദ് ദേവ് ജിയുടെ ജന്മദിനം
  • ഏപ്രിൽ 18 - വൈശാഖ് 5 - ഗുരു തേജ് ബഹാദൂ ജിയുടെ ജന്മദിനം

മെയ് തിരുത്തുക

  • മെയ് 2 - വൈശാഖ് 19 - ഗുരു അർജൻ ദേവ് ജിയുടെ ജന്മദിനം
  • മെയ് 15 - ജേത് 1 - വൈശാഖ് മാസത്തിന്റെ അവസാനവും ജേത് മാസത്തിന്റെ ആരംഭവും
"https://ml.wikipedia.org/w/index.php?title=വൈശാഖ്_(മാസം)&oldid=2375329" എന്ന താളിൽനിന്ന് ശേഖരിച്ചത്