വൈശസം
ഹിന്ദുമതവിശ്വാസപ്രകാരമുള്ള നരകവർണ്ണനയിലെ ഇരുപത്തിയെട്ട് നരകങ്ങളിൽ ഒന്നാണ് വൈശസം. ഭൂമിയിൽ ഓരോതരം പാപകർമ്മങ്ങൾ ചെയ്യുന്നവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻവിധിയുണ്ട്.
ഡംഭിനു വേണ്ടി യാഗം നടത്തുന്നവർക്കുള്ളതാണ് വൈശസനരകം. യുഗങ്ങളോളം ശ്വാസമടക്കിപിടിച്ചിട്ടുള്ള നരകവേദന അനുഭവിക്കുക, വിഷം നൽകുക, സ്വഭവനത്തിലിട്ടു അഗ്നിക്കിരയാക്കുക എന്നിവയാണ് വൈശസത്തിലെ ശിക്ഷാരീതികൾ.[1]