വൈറ്റ് സീ
വൈറ്റ് സീ (റഷ്യൻ: Белое море, ബെലോയ് മൊർ; കരെറിയൻ, ഫിന്നിഷ്: വിനാൻമേരി, ഡ്വിന കടൽ; നെനൻറ്റ്സ്: സെറെക് ഐം, സെർറോ യം) തെക്ക് ബാരൻസ് കടലിന്റെ ഒരു ഇൻലെറ്റ് ആയ ഈ കടൽ റഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് കരേലിയ, വടക്ക് കോല ഉപദ്വീപ്, വടക്ക് കിഴക്ക് കനിൻ ഉപദ്വീപ് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. മുഴുവൻ വൈറ്റ് സീയും റഷ്യയുടെ പരമാധികാരത്തിന്റെ ഭാഗമാണ്. റഷ്യയുടെ ആന്തരിക വെള്ളത്തിന്റെ ഭാഗമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.[3]ഭരണനിർവ്വഹണത്തിന്റെ ഭാഗമായി, ആർഖാൻഗെൽസ്ക് ഒബ്ലാസ്റ്റ്, മർമ്മാൻസ്ക് ഒബ്ലാസ്റ്റ്, റിപ്പബ്ലിക് ഓഫ് കരേലിയ എന്നിവയ്ക്കിടയിലാണ് കാണപ്പെടുന്നത്.
White Sea | |
---|---|
Coordinates | 65°30′N 37°30′E / 65.500°N 37.500°E |
Type | Sea |
Basin countries | Russia |
Surface area | 90,000 കി.m2 (34,700 ച മൈ) |
Average depth | 60 മീ (197 അടി) |
Max. depth | 340 മീ (1,115 അടി) |
References | [1][2] |
ആർഖാൻഗെൽസ്കിന്റെ ഏറ്റവും വലിയ തുറമുഖം വൈറ്റ് സീയിലാണ് സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ ചരിത്രത്തിന്റെ ഭൂരിഭാഗവും പ്രധാന അന്താരാഷ്ട്ര സമുദ്രാതിർത്തി പോമോർസ് ("കടൽതീരത്തുള്ള കുടിയേറ്റക്കാർ") ഖോൽമോഗോറിയുടെ നേതൃത്വത്തിലുള്ള വ്യാപാര കേന്ദ്രമായിരുന്നു. ആധുനിക കാലഘട്ടത്തിൽ അത് ഒരു പ്രധാനപ്പെട്ട സോവിയറ്റ് നാവികവും അന്തർവാഹിനിയുടെ അടിത്തറയുമായി മാറി. വൈറ്റ് സീ-ബാൾട്ടിക് കനാൽ ബാൾട്ടിക് കടലും വൈറ്റ് സീയുമായി ബന്ധിപ്പിക്കുന്നു. ഇംഗ്ലീഷിലെ നാല് സമുദ്രങ്ങളിൽ ഒന്നാണ് വൈറ്റ് സി.(ഫ്രഞ്ച് പോലുള്ള മറ്റ് ഭാഷകളിൽ) മറ്റുള്ളത് കറുത്ത കടൽ, ചെങ്കടൽ, മഞ്ഞ കടൽ എന്നിവയാണ്.
ഭൂമിശാസ്ത്രം
തിരുത്തുകഅന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ വൈറ്റ് സീയുടെ വടക്കൻ പരിധി നിർവ്വചിക്കുന്നത് "എ ലൈൻ ജോയിനിംഗ് സ്വയോട്ടി നോസ് (മർമ്മാൻസ്ക് ഒബ്ലാസ്റ്റ്, 39 ° 47'E), കേപി കാനിൻ" എന്നാണ്.[4]
ടോപ്പോഗ്രാഫി
തിരുത്തുകവൈറ്റ് സീയിൽ നാല് പ്രധാന ബെയ്സ് അഥവാ ഗൾഫ്സ് ഉണ്ട്. ഈ വഴികൾ "ഗോർലോ" (റഷ്യൻ: Горло, "തൊണ്ട" എന്നർഥമുള്ള) എന്ന ഒരു ഇടുങ്ങിയ കടലിടുക്ക് വഴി ബാരൻസ് കടലിലേക്ക് തുറക്കുന്നു. വൈറ്റ് സീയുടെ പടിഞ്ഞാറൻ ഭാഗത്താണ് കൻഡൽക്ഷ ഗൾഫ്. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് ഇത്. 340 മീറ്റർ (1,115 അടി). തെക്ക്, ഒനേഗ ഉൾക്കടലിൽ ഒനേഗ നദി ലയിക്കുന്നു. തെക്ക് കിഴക്ക്, ദ്വീനാ ബേ ആർഖാൻഗെൽസ്ക് പ്രധാന തുറമുഖത്ത് വടക്കൻ ഡിവിന നദി ചേരുന്നു. ഗോർലോയുടെ കിഴക്ക്ഭാഗവും കോല ഉപദ്വീപിന്റെ എതിർവശത്തുമാണ് മെസെൻ ഉൽക്കടൽ സ്ഥിതിചെയ്യുന്നത്. മെസെൻ നദിയും കുലോയിനദിയും മെസെൻ ഉൽക്കടലിൽ പതിക്കുന്നു. വൈഗ്, നിവ, ഉമ്ബ, വർസുഗ, പോനോയ് എന്നിവയാണ് കടലിലേക്ക് ഒഴുകുന്ന മറ്റു പ്രധാന നദികൾ.[5][6]
സീബെഡിന്റെ മദ്ധ്യഭാഗവും ദ്വീവ ബേയുടെ കടൽത്തീരവും എക്കൽമണ്ണും മണലും നിറഞ്ഞതാണ്. വടക്കൻ ഭാഗത്തിന്റെ അടിഭാഗം, കൻഡൽക്ഷ ഗൾഫ്, ഒനേഗ ബേ എന്നിവ മണലും കല്ലും മണ്ണും ചേർന്നതാണ്. ഹിമയുഗങ്ങൾ മിക്കപ്പോഴും സമുദ്രതീരത്തോട് അടുക്കാറുണ്ട്.വടക്കുപടിഞ്ഞാറൻ തീരം ഉയരമുള്ളതും പാറകളും നിറഞ്ഞതാണ്. പക്ഷേ തെക്ക് കിഴക്കൻ ഭാഗത്തെ ചരിവുകൾ ദുർബലമാണ്. വൈറ്റ് സിയിൽ ധാരാളം ദ്വീപുകൾ ഉണ്ട്, എന്നാൽ അവയിൽ മിക്കവയും ചെറിയവയാണ്. പ്രധാന ദ്വീപ് സമൂഹങ്ങൾ സോളോവ്സ്കി ദ്വീപുകളാണ്. ഒനേഗ ബേയിലേക്കുള്ള പ്രവേശനത്തിനടുത്ത് കടലിന്റെ നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒനേഗ ബേയിലെ കീ ദ്വീപ് ചരിത്രസ്മാരമായി വളരെ പ്രാധാന്യമർഹിക്കുന്നു. തീരത്തോട് ചേർന്നു കിടക്കുന്ന വേളിക്കി ദ്വീപാണ് കൻഡൽക്ഷ ഗൾഫിലെ ഏറ്റവും വലിയ ദ്വീപ്.
ഹൈഡ്രോഗ്രാഫി, ബാത്തിമെട്രി
തിരുത്തുകവൈറ്റ് സിയിലെ വെള്ളംനിറഞ്ഞ ഡിപ്രക്ഷൻ ബ്ളോക്കിലെ വൻകരാതട്ടിനെ ബാൾട്ടിക് ഷീൽഡ് എന്നറിയപ്പെടുന്നു. അതിന്റെ വടക്ക് പടിഞ്ഞാറ് അടിഭാഗം കൻഡൽക്ഷ ഹോളോയും തെക്ക് സോലവറ്റ്സ്കി ദ്വീപുകളും കാണപ്പെടുന്നു. ഒനേഗ ബേയിൽ ധാരാളം ചെറിയ അണ്ടർവാട്ടർ എലിവേഷനുകൾ കാണപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ White Sea, Great Soviet Encyclopedia (in Russian)
- ↑ White Sea, Encyclopædia Britannica on-line
- ↑ A. D. Dobrovolskyi and B. S. Zalogin Seas of USSR. White Sea, Moscow University (1982) (in Russian)
- ↑ "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Retrieved 6 February 2010.
- ↑ White Sea, Great Soviet Encyclopedia (in Russian)
- ↑ White Sea, Encyclopædia Britannica on-line
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Portrait of the White Sea offered by the Baltic Sea Portal Archived 2009-08-13 at the Wayback Machine.
- . കോളിയേഴ്സ് ന്യൂ എൻസൈക്ലോപീഡിയ. 1921.
{{cite encyclopedia}}
: Cite has empty unknown parameter:|HIDE_PARAMETER=
(help) - "വൈറ്റ് സീ". The New Student's Reference Work. Chicago: F. E. Compton and Co. 1914.
- 'The Canal of Lost Hope' Two Part Documentary Archived 2014-08-19 at the Wayback Machine.