വൈറ്റ് ലെഗോൺ

(വൈറ്റ് ലഗോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുട്ടയുല്പാദനത്തിനായി പ്രധാനമായും വിനിയോഗിക്കപ്പെടുന്ന ഒരു സങ്കര ഇനം കോഴിയാണ് വൈറ്റ് ലഗോൺ. Leghorn (US: /ˈlɛɡhɔːrn/, UK: /lɛˈɡɔːrn/; ഇറ്റാലിയൻ: Livorno or Livornese) ലഗോൺ എന്നു കൂടി അറിയപ്പെടുന്ന ഈ കോഴിക്ക് ഒരു ഇറ്റാലിയൻ നഗരമായ ലിവോർണ എന്നതിൽ നിന്നുമാണ് ലഗോൺ എന്ന പേരു കിട്ടിയത്. [1] ഇറ്റലിയിലെ ടസ്കനിയിലെ പടിഞ്ഞാറൻ തീരങ്ങളിലാണ് ഈ ഇനം കോഴികളുടെ ജന്മദേശം. 1828 ലാണ് ആദ്യമായി ഇവ അമേരിക്കയിലെത്തുന്നത് 1870 ഓടെ അമേരിക്കയിൽ നിന്നും ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങി.[2] ലെഗോൺ കോഴികളിൽ മുട്ടയിടീലാണ് പ്രധാനമായും ഉപയോഗിക്കുന്നത് വൈറ്റ് ലെഗോൺ എന്നയിനമാണ്. ബ്രൗൺ ലെഗോൺ [3] പോലുള്ള മറ്റു ഇനങ്ങൾ താരതമ്യേന അപ്രശസ്തമാണ്. സാധാരണ കോഴികൾ വർഷത്തിൽ 60-80 മുട്ടകൾ ഇടുമ്പോൾ വൈറ്റ് ലെഗോൺ 230 മുകളിൽ മുട്ടകൾ ഇടുന്നു. ഇതിനു കാരണം മറ്റു കോഴികൾ മുട്ടകൾ ഇട്ടശേഷം കുറേ നാൾ അവ വിരിയിക്കാൻ അടയിരിക്കാൻ ശ്രമിക്കുന്നവയാണ് എന്നാൽ വൈറ്റ് ലെഗോണിനു പ്രകൃത്യാ അടയിരിക്കാനുള്ള താല്പര്യം കുറവാണ്.

ലഗോൺ
വൈറ്റ് ലെഗോൺ പിട
Conservation statusRecovering
Traits
Weight
  • Male:
    2.4–2.7 kg
  • Female:
    2.0–2.3 kg
Skin colormanja
Egg colorവെളുപ്പ്
Comb typeSingle or Rose
Classification
APAYes
ABAYes
Notes
Layer breed

പേരിനു പിന്നിൽ

തിരുത്തുക

ആദ്യകാലങ്ങളിൽ ഇറ്റാലിയൻ എന്നറിയപ്പെട്ടിരുന്ന ഈ ഇനം കോഴികളെ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നത് തുറമുഖനഗരമായ ലിവോർണേ മുഖേനയായിരുന്നു. 1865 ആയപ്പോഴേക്കും ഇറ്റാലിയൻ എന്ന പേരു മാറി ലിവോരേനെയെ ആംഗലേയവതകരിച്ചെ ലെഗോൺ എന്നറിയപ്പെടാൻ തുടങ്ങി. [1]

ചരിത്രം

തിരുത്തുക

ലെഗോണുകളുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ല. ടസ്കനി ഗ്രാമത്തിലെ ചില ഇനം കോഴികളിൽ നിന്നുരുത്തിരിഞ്ഞവയാണ് ലെഗോൺ എന്നു പരക്കെ കരുതുന്നു. 1828 [1] 1830 ലോ[4] അതല്ല 1852ലാണു 1852 [5] ഇവയെ ആദ്യമായി അമേരിക്കയിലേക്ക് കയറ്റിയക്കുന്നത് എന്നതിനു വിവിധ രേഖകൾ ലഭ്യമാണ്> ഇറ്റാലിയൻ എന്നുവിളിച്ചിരുന്ന ഇവയെ 1865 ലാണ് ലെഗോൺ എന്നുവിളിക്കാൻ തുടങ്ങിയത്. അമേരിക്കയിലെ കോഴികർഷകരുടെ സമിതി തയ്യാറാക്കുന്ന അമേരിക്കൻ സ്റ്റാൻഡാർഡ് ഓഫ് പെർഫക്ഷൻ എന്ന ഗ്രന്ഥത്തിൽ 1874 - മൂന്നു നിറങ്ങളിലുള്ള ലെഗോണുകളെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ട്. കറുപ്പ്, വെളുപ്പ്, ബ്രൗൺ എന്നിവയാണവ. 1983 ൽ റോസ് കോമ്പ് ലൈറ്റ്, ഡാർക് ബ്രൗൺ എന്നീ ഇനങ്ങളെ ചേർത്തു കാണുനു. 1886 ൽ റോസ് കോമ്പ് വൈറ്റും 1894 ൽ സിംഗിൾ കോമ്പ് ബഫ്ഫും സില്വരും ചേർക്കപ്പെട്ടു. [5]

1870 ൽ അമേരിക്കയിൽ നിന്ന് ബ്രിട്ടനിലേക്കും തുടർന്ന് ഇറ്റലിയിലേക്കും ഇവയെ ഇറക്കുമതി ചെയ്യാൻ തുടങ്ങി.[1] അമേരിക്കയിലെ മത്സരങ്ങളിൽ സ്വർണ്ണം നേടിയ വൈറ്റ് ലഗോൺ ഇനങ്ങളെ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. 1872 ൽ പൈൽ ലെഗോൺ എന്ന ഇനത്തെ ബ്രിട്ടനിൽ സൃഷ്ടിച്ചെടുക്കുയുണ്ടായി. സ്വർണ്ണവും വെള്ളിനിറവുമുള്ള താറാവിന്റെ ചിറകുള്ള ഇനം ലെഗോണുകൾ തുടർന്ന് വികസിപ്പിച്ചെടുത്തു. ഇതിനായി ഫീനീക്സ് കോഴിയേയും ജപ്പാനിലെ യോകോഹാമ കോഴിയേയും ആണ് ലെഗോണുമായി സങ്കരപ്പെടുത്താൻ ഉപയോഗിച്ചത്. 1885 ഡെന്മാർക്കിൽ ആദ്യമായി ബഫ് ലെഗോണുകൾ പ്രത്യക്ഷപ്പെട്ടു. ഇവയെ 1888 ഓടെ ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു.[6]


പ്രത്യേകതകൾ

തിരുത്തുക

ഇറ്റാലിയൻ കർഷക സമിതിയുടെ കണക്കുകൾ പ്രകാരം ഒരു പൂവൻ കോഴി ഏതാണ്ട് 2.4–2.7 കി.ഗ്രാം (85–95 oz) വരും, പിടക്കോഴിയാകട്ടെ 2.0–2.3 കി.ഗ്രാം (71–81 oz) യും കാണും [1]

ലെഗോണുകൾ നാടൻ ഇനങ്ങളെ അപേക്ഷിച്ച് മൂന്നോ നാലോ ഇരട്ടി മുട്ടയിടും. വർഷത്തിൽ 280 നു മുകളിൽ മുട്ടയിടുന്ന കോഴികളിൽ ചിലത് 300-320 എണ്ണം വരെ മുട്ടകൾ ഇടാറുണ്ട്. മുട്ടകൾ വെളുത്ത നിറമുള്ളതും ഏതാണ്ട് 55 ഗ്രാം ഭാരം വരുന്നവയുമാണ് [1]


ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിലും മുട്ടകൃഷി ചെയ്യുന്ന ഫാമുകളിൽ ഭൂരിഭാഗവും വൈറ്റ് ലെഗോണിനെയാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ വെറ്റിനറി സർവ്വകലാശാല വൈറ്റ് ലെഗോൺ റോഡ് ഐലന്റ് റെഡ്, നേക്കഡ് നെക്ക് കഡക്കനാഥ് തുടങ്ങിയ ഇനങ്ങളെ ഉപയോഗിച്ചു നാമക്കൽ ദേശി 1 എന്ന സങ്കര ഇനത്തെ ഉപയോഗിക്കുന്നുണ്ട്. [7]

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 1.5 Atlante delle razze di Polli - Razze italiane: Livorno Accessed December 2011. (in Italian) "Atlas of chicken breeds - Italian breeds: Livorno".
  2. Standards Archived 2017-03-03 at the Wayback Machine. The Leghorn Club. Accessed December 2011.
  3. Background On The Brown Leghorn Chicken American Brown Leghorn Club, 1998-2004. Accessed December 2011.
  4. Crawford, RD (1990) Poultry breeding and genetics Amsterdam; New York: Elsevier. ISBN 978-0-444-88557-9 p.46
  5. 5.0 5.1 Leghorn Chicken Archived 2013-08-30 at the Wayback Machine. American Livestock Breeds Conservancy, 1993–2009. Accessed December 2011.
  6. Wright, Lewis; Sidney Herbert Lewer [1911?] Wright's book of poultry, revised and edited in accordance with the latest poultry club standards London; New York; Toronto; Melbourne: Cassell. pp.411–422
  7. http://www.thehindu.com/todays-paper/tp-national/tp-tamilnadu/Now-hybrid-desi-chicken/article15125624.ece
"https://ml.wikipedia.org/w/index.php?title=വൈറ്റ്_ലെഗോൺ&oldid=4085967" എന്ന താളിൽനിന്ന് ശേഖരിച്ചത്