വൈതോമോ ഗുഹകൾ

(വൈറ്റോമോ ഗുഹകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലാൻഡിലെ നോർത്ത് ദ്വീപിലുള്ള ഒരു സംരക്ഷിത പ്രദേശമാണ് വൈതോമോ ഗുഹകൾ. ഇത് ഓക്‌ലൻഡ് പട്ടണത്തിൽ നിന്ന് 193 കി.മീ തെക്കുമാറി സ്ഥിതി ചെയ്യുന്നു[1]. ഈ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം കിംഗ്‌ കൺട്രിയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിൽ സ്ഥിരതാമസമുള്ളവരുടെ എണ്ണം വളരെ കുറവാണെങ്കിലും താല്കാലിക തൊഴിലാളികളും മറ്റും ഇവിടെ വസിക്കുന്നു. മാവോറി ഭാഷയിൽ വെള്ളം എന്നർത്ഥമുള്ള വൈ എന്ന വാക്കിൽ നിന്നും, അരിപ്പയുടെ ആകൃതിയിലുള്ള കുഴി എന്ന് അർത്ഥമുള്ള തോമോ എന്ന വാക്കിൽ നിന്നുമാണ്‌ ഈ പ്രദേശത്തിന് ഒരു ദ്വാരത്തിലൂടെ ഗമിക്കുന്ന ജലം എന്ന് തർജ്ജമ ചെയ്യാവുന്ന വൈതോമോ എന്ന പേര് കിട്ടിയിട്ടുള്ളത്[2].

വൈതോമോ ഗുഹകൾ
വൈതോമോ ഗുഹയുടെ പ്രവേശനകവാടം
Locationവടക്കൻ ദ്വീപ്, ന്യൂസിലാൻഡ്
Discovery1887
Accessപൊതു

ഗുഹാ പര്യവേക്ഷണം

തിരുത്തുക

ആദ്യ ചരിത്രം

തിരുത്തുക

വൈതോമോ ജില്ലയിലുള്ള ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1900 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക മാവോറികളുടെ മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ദി ക്രൗണിന്റെ കീഴിൽ കൊണ്ടുവന്നു[3].

ആധുനിക കാലം

തിരുത്തുക

ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു. വൈതോമോ ഗുഹകളിലേക്കുള്ള സന്ദർശനം ന്യൂസിലാണ്ട് ആട്ടോമൊബൈൽ അസ്സോസിയേഷൻ കിവിയിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ 2007ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 20,000 ൽ അധികം വാഹനസഞ്ചാരികളുടെ പിൻബലത്തിൽ 14-ആം സ്ഥാനം കരസ്ഥമാക്കി[4]. 2004-ൽ ഇവിടേക്ക് 4,00,000 സഞ്ചാരികൾ വന്നെത്തി[3].

പ്രധാന ഗുഹകൾ

തിരുത്തുക

ഗ്ലോ വോം ഗുഹ, രുവാകുരി ഗുഹ, അരാനുയ് ഗുഹ, ഗാർഡ്നേർസ് ഗട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഗുഹകൾ. ഇവ ചുണ്ണാന്പുകല്ലുകൊണ്ടുള്ള ഊറൽ രൂപങ്ങൾക്കും അതുപോലെതന്നെ തിളങ്ങുന്ന സൂക്ഷ്മ വിരകൾക്കും (ചെറിയ പൂപ്പ്പൽ കീടങ്ങൾ - അരാക്നോകാംപ ലൂമിനോസ (Arachnocampa luminosa)) പ്രസിദ്ധിയാർജ്ജിച്ചവയാണ്[5].

  1. നാരായണൻ പോറ്റി, ചെങ്ങാരപ്പിള്ളി (1989). ലോകാത്ഭുതങ്ങൾ (2 ed.). പട്ടം, തിരുവനന്തപുരം.: കോണ്ടിനെന്റൽ പബ്ലിഷേഴ്സ്. p. 248. ISBN 81-85391 -- 01 -- 7. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. "വൈതോമോ ഗുഹകൾ". ന്യൂസിലാണ്ടിന്റെ സർവ്വവിജ്ഞാനകോശം(1966).
  3. 3.0 3.1 "ഗുഹാ വിനോദസഞ്ചാരം". (ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട് - ൽ നിന്ന്).
  4. ഡൈ, സ്റ്റുവർട്ട് (10 ഫെബ്രുവരി 2007). "പീക്സ്, സൗണ്ട്സ്, പാർക്സ് ആൻഡ് ഐലന്റ്സ് ടോപ്സ് ഇൻ കിവി ഐസ്(Peaks, sounds, parks and islands tops in Kiwi eyes)". ദി ന്യൂസിലാണ്ട് ഹെരാൾഡ്. Retrieved 1 ഡിസംബർ 2011.
  5. ഗ്ലോ വോം കേവ് Archived 2006-07-16 at the Wayback Machine. (വിനോദസഞ്ചാര പ്രവർത്തകരുടെ വെബ്‌സൈറ്റ് 'waitomocaves.co.nz' ൽ നിന്ന്) [പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

38°15′38.34″S 175°06′12.02″E / 38.2606500°S 175.1033389°E / -38.2606500; 175.1033389

"https://ml.wikipedia.org/w/index.php?title=വൈതോമോ_ഗുഹകൾ&oldid=3645756" എന്ന താളിൽനിന്ന് ശേഖരിച്ചത്