വൈരമണി ഗ്രാമം
ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോൾ വിസ്മൃതിയിലായ ഗ്രാമമാണ് വൈരമണി ഗ്രാമം.
2019 ജൂലൈ മാസം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. അരനൂറ്റാണ്ട് മുൻപ് [1970-ൽ] ഇടുക്കി ഡാം നിർമ്മാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ അവേശഷിപ്പുകളാണ് ഇങ്ങനെ ഉയർന്ന് വന്നിരിക്കുന്നത്. നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷപ്പെട്ടത്. [1]
അരനൂറ്റാണ്ട് മുൻപ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. 1974 ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. ഇതിന് മുൻപ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു. [2]
ഡാം വരുന്നതിന് മുൻപ് വൈരമണി വഴി കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു. മൊട്ടക്കുന്നുകൾക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം.
എത്തിച്ചേരാൻ
തിരുത്തുകവൈരമണിയിലെത്താൻ കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. ഇവിടെ ബോട്ടിംഗ് ഇല്ലാത്തതിനാൽ ചെറുതോണിയിലെ വിനോദസഞ്ചാര ബോട്ട് കുളമാവിലേക്ക് കൂടി നീട്ടിയാൽ മാത്രമേ സഞ്ചാരികൾക്ക് ഈ അപൂർവ ദൃശ്യം കാണാനാകൂ.