തമിഴ്നാട്ടിലെ ഒരു നദിയാണ് വൈപ്പാർ. ശ്രീവള്ളിപ്പുത്തൂർ, രാജപാളയം എന്നീ പട്ടണങ്ങൾക്ക് പടിഞ്ഞാറു സ്ഥിതിചെയ്യുന്ന മലകളിൽ നിന്നും ഉത്ഭവിക്കുന്ന മൂന്നു പ്രധാന ഒഴുക്കുകൾ ചേർന്നുണ്ടാകുന്ന നദിയാണിത്. സേത്തൂർ പട്ടണത്തിനു സമീപത്തു കൂടി തെക്കോട്ടൊഴുകി മാന്നാർ ഉൾക്കടലിൽ ഈ നദി ചേരുന്നു. 130 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ പ്രതിവർഷം ശരാശരി 530 ദശലക്ഷം ക്യു.മീറ്റർ ജലപ്രവാഹം ഉണ്ടാകുന്നു.

വൈപ്പാരു ഗ്രാമത്തിലെ വൈപ്പാരു
"https://ml.wikipedia.org/w/index.php?title=വൈപ്പാർ_നദി&oldid=3762019" എന്ന താളിൽനിന്ന് ശേഖരിച്ചത്