രാസപ്രവർത്തനങ്ങളിലൂടെ വൈദ്യുതപ്രേരകബലവും വൈദുതപ്രവാഹവും സൃഷ്ടിക്കുന്നതിനാവശ്യമായ സം‌വിധാനത്തെ വൈദ്യുതരാസ സെൽ എന്ന് വിളിക്കുന്നു. ചാലകങ്ങളുടെ അഗ്രങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിലൂടെ ഇലക്ട്രോണുകൾ സ്വീകരിക്കപ്പെടുകയും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നതിലൂടെയാണ്‌ വൈദ്യുതപ്രവാഹം സൃഷ്ടിക്കപ്പെടുന്നത്. ഇതിനൊരു ഉത്തമ ഉദാഹരണമാണ്‌ സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന 1.5 വോൾട്ടിന്റെ ബാറ്ററി. ഗാൽവാനിക് സെല്ലുകളുടെ നിരകളായാണ്‌[അവലംബം ആവശ്യമാണ്] സാധാരണ ബാറ്ററി ഉപയോഗിക്കപ്പെടുന്നത്.

ഡാനിയൽ സെൽ സം‌വിധാനത്തിന്റെ മാതൃക. രണ്ട് അർദ്ധ-സെല്ലുകൾ അവയ്ക്കിടയിൽ അയോണുകളുടെ കൈമാറ്റം സാധ്യമാക്കുന്ന സാൾട്ട് ബ്രിഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുറമേയുള്ള പരിപഥത്തിലൂടെ ഇലക്ട്രോണുകൾ പ്രവഹിക്കുന്നു.
"https://ml.wikipedia.org/w/index.php?title=വൈദ്യുതരാസ_സെൽ&oldid=1693379" എന്ന താളിൽനിന്ന് ശേഖരിച്ചത്