വൈദ്യനാഥ ക്ഷേത്രം (ദേവ്ഘർ)
(വൈദ്യനാഥ ക്ഷേത്രം, ദേവ്ഘർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം (ബൈദ്യനാഥ് ക്ഷേത്രം, ഹിന്ദി: वैद्यनाथ मन्दिर). പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ബാബാ ധാം, ബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം[1].
ബൈദ്യനാഥ് ജ്യോതിർലിംഗം, ദേവ്ഘർ | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 24°29′33″N 86°42′00″E / 24.49250°N 86.70000°E |
പേരുകൾ | |
മറ്റു പേരുകൾ: | ബൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം |
ശരിയായ പേര്: | ബാബ ബൈദ്യനാഥ് ക്ഷേത്രം |
ദേവനാഗിരി: | बाबा वैद्यनाथ मंदिर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | ജാർഖണ്ഡ് |
ജില്ല: | Deoghar |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | വൈദ്യനാഥൻ (ശിവൻ) |
പ്രധാന ഉത്സവങ്ങൾ: | മഹാ ശിവരാത്രി |
ക്ഷേത്രങ്ങൾ: | 22[1] |
ചരിത്രം | |
സൃഷ്ടാവ്: | അജ്ഞാതം |
ക്ഷേത്രഭരണസമിതി: | Baba Baidyanath Temple Management Board |
വെബ്സൈറ്റ്: | babadham.org |
ഹിന്ദു പുരാണമനുസരിച്ച് രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Baba Baidyanath Temple Complex". Archived from the original on 2015-06-27. Retrieved 2012-12-16.