വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ

ഹീമോഫീലിയ മറ്റ് ജനിതകപരമായ രക്തസ്രാവം എന്നിവയുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ലാഭരഹിത സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ (ഡബ്ല്യുഎഫ്എച്ച്). ഇത് ഹീമോഫിലിയാക്കുകളുടെ മെച്ചപ്പെട്ട വൈദ്യചികിത്സയ്ക്കായി പ്രവർത്തിക്കുന്നു. [2] രക്തസ്രാവ വൈകല്യമുള്ള ലോകത്തിലെ 75% ആളുകൾക്കും ഇക്കാര്യങ്ങളിലുള്ള അജ്ഞതമൂലം കൃത്യമായ പരിചരണം ലഭിക്കുന്നില്ല. [3]

World Federation of Hemophilia
സ്ഥാപകർFrank Schnabel
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
പ്രധാന വ്യക്തികൾ
President Alain Weill[1]

1963 ൽ ഫ്രാങ്ക് ഷ്നാബെൽ സ്ഥാപിച്ച വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ ആസ്ഥാനം കാനഡയിലെ മോൺ‌ട്രിയാലിലാണ് . 113 രാജ്യങ്ങളിൽ അംഗ സംഘടനകളും ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിനുണ്ട്. നിലവിലെ പ്രസിഡന്റ് അലൈൻ വെയിൽ ആണ്. [4]

ലോക ഹീമോഫീലിയ ദിനം

തിരുത്തുക

ഡബ്ല്യു.എഫ്.എച്ച്. എല്ലാ വർഷവും ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനം ആയി ആചരിക്കുന്നു. ഹീമോഫീലിയയ്ക്കും മറ്റ് രക്തസ്രാവ വൈകല്യങ്ങൾക്കും ഇത് ഒരു അവബോധ ദിനമാണ്.ഇത് ഫണ്ട് സ്വരൂപിക്കുന്നതിനും ഡബ്ല്യുഎഫ്എച്ചിനായി സന്നദ്ധപ്രവർത്തകരെ ആകർഷിക്കുന്നതിനും സഹായിക്കുന്നു. 1989 ലാണ് ഇത് ആരംഭിച്ചത്; ഫ്രാങ്ക് ഷ്‌നാബലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 17 തിരഞ്ഞെടുത്തു. [5]

വർഷം തോറും തീമുകൾ

തിരുത്തുക
  • 2018: "അറിവ് പങ്കിടുന്നത് ഞങ്ങളെ ശക്തരാക്കുന്നു"
  • 2017: "അവരുടെ ശബ്ദം കേൾക്കുക"
  • 2016: "എല്ലാവർക്കും ചികിത്സ, എല്ലാവരുടെയും ദർശനം"
  • 2010: "രക്തസ്രാവ വൈകല്യങ്ങളുടെ പല മുഖങ്ങളും - എല്ലാവർക്കും ചികിത്സ നേടുന്നതിനുള്ള കൂട്ടായ്മ" [6]
  • 2009: "ഒരുമിച്ച്, ഞങ്ങൾ പരിപാലിക്കുന്നു" [7]
  • 2008: "എന്നെ പരിഗണിക്കുക" [8]
  • 2007: "നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക!" [9]
  1. "World Federation of Hemophilia". Archived from the original on 2012-06-03. Retrieved 2012-08-16.
  2. "Vision and Mission - World Federation of Hemophilia". www.wfh.org. Retrieved 2020-04-16.
  3. "Fast Facts". National Hemophilia Foundation (in ഇംഗ്ലീഷ്). 2014-03-04. Retrieved 2020-04-16.
  4. "History - World Federation of Hemophilia". www.wfh.org. Retrieved 2020-04-16.
  5. "WHD 2020". www.worldhemophiliaday.org. Archived from the original on 2020-04-23. Retrieved 2020-04-16.
  6. "World Hemophilia Day 2010". World Federation of Hemophilia. Archived from the original on 2010-04-04. Retrieved 2010-04-17.
  7. "World Hemophilia Day 2009". World Federation of Hemophilia. Archived from the original on 2012-06-18. Retrieved 2010-04-17.
  8. "World Hemophilia Day - 2008". Retrieved 2010-04-17.
  9. "World Hemophilia Day". Archived from the original on 2011-03-24. Retrieved 2010-04-17.

പുറംകണ്ണികൾ

തിരുത്തുക