വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്
ലോകത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാർഥി- യുവജന സംഘടനയാണ് വമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് (World Assembly of Muslim Youth) . ഐക്യരാഷ്ട്ര സഭയിൽ അഫിലിയേറ്റ് ചെയ്ത സർക്കാറിതര സംഘടന (എൻ .ജി.ഒ) [1]. ഇന്റർ ഫൈത്ത് റിലീജ്യസ് കൗൺസിൽ അംഗം. ഡിപ്പാർട്ട് മെന്റ് ഓഫ് സോഷ്യൽ വെൽഫെയർ അംഗം. [2]. യുവജനങ്ങളെ സാസ്‌കാരികവും വിദ്യാഭ്യാസപരവും ധാർമ്മിക പരവുമായി വളർത്തുകയും ലോകത്തിന് മുമ്പിൽമാതൃകാപരമായി അവരെ ഉയർത്തിക്കൊണ്ടിരിക്കുകയുമാണ് സംഘടനയുടെ ഉദ്ദേശം[അവലംബം ആവശ്യമാണ്]
ചുരുക്കപ്പേര് | WAMY |
---|---|
രൂപീകരണം | 1972 |
തരം | NGO |
ലക്ഷ്യം | youth education, youth development, and serving the Muslim community |
ആസ്ഥാനം | സഊദി അറേബ്യ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Middle East, North Africa |
ബന്ധങ്ങൾ | 500 other Muslim youth /Students organization on 56 additional countries in five continents |
വെബ്സൈറ്റ് | http://www.wamy.org |
പ്രവർത്തന മേഖല
തിരുത്തുകവിദ്യാഭ്യാസം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, പ്രസാദനം, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ, സ്ത്രീ ക്ഷേമ പ്രവർത്തനങ്ങൾ മുതലായ വമിക്ക് കീഴിൽ നടക്കുന്നു. വിവിധ തരം ക്യാമ്പുകളും സെമിനാറുകളും സമ്മേളനങ്ങളും വിവിധ രാജ്യങ്ങളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. മധ്യ പൗരസ്ത്യൻ ഉത്തരാഫ്രിക്കൻ രാജ്യങ്ങളുമാണ് പ്രധാന പ്രവർത്തന മേഖലകൾ. [3]. അഞ്ചു ഭൂഖണ്ഡങ്ങളിലായി അമ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം വിദ്യാർഥി-യുവജന സംഘടനകൾ വമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ്[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ http://www.wamy.co.uk/index.php?sub=subpage&mod=about
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-16. Retrieved 2012-03-10.
- ↑ http://www.unodc.orgവെബ്സൈറ്റിലെ വമിയുടെ പ്രൊഫൈൽ Archived 2013-09-21 at the Wayback Machine.