വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)
ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ (ഒ.സി.എൽ.സി.) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകൃത ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്) യാണ് വേൾഡ്കാറ്റ് (WorldCat) (വിശ്വഗ്രന്ഥസൂചി).[1] വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും ഒ.സി.എൽ.സി. ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. ഒ.സി.എൽ.സി. യുടെ പ്രധാന സേവനമാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).
വിഭാഗം | ഗ്രന്ഥസൂചി |
---|---|
ആസ്ഥാനം | ഹോങ്കോങ് |
യുആർഎൽ | www |
അംഗത്വം | സൗജന്യമാണ് |
ചരിത്രം
തിരുത്തുക1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററർ (ഒ.സി.എൽ.സി.) രൂപീകൃതമായത്.[2] അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് കിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു.[3] എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തി തുടങ്ങിയത്.[4] വേൾഡ്കാറ്റിൽ 2014 നവംബറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. [5] ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.
ഇവിടേക്കും നോക്കുക
തിരുത്തുക- ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, ഇൻക്. (ഒ.സി.എൽ.സി)
- Copac
- Library and Archives Canada
- Research Libraries UK
അവലംബം
തിരുത്തുക- ↑ "What is WorldCat?". worldcat.org. Retrieved 13 February 2015.
- ↑ "Our Story". oclc.org. 2014. Retrieved November 11, 2014.
- ↑ Margalit Fox (August 2, 2006). "Frederick G. Kilgour, Innovative Librarian, Dies at 92". The New York Times. Retrieved 2009-12-22.
Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92.
- ↑ "A brief history of WorldCat". oclc.org. February 10, 2015. Retrieved February 13, 2014.
- ↑ "A global library resource". Online Computer Library Center. Retrieved January 24, 2014.