വേവ്ഗൈഡ്

വൈദ്യുത കാന്തിക തരംഗങ്ങളെയും ശബ്ദതരംഗങ്ങളെയും ട്രാൻസ്മിറ്റ് ചെയ്യാനുള്ള ഒരു ഉപാധി

വൈദ്യുത കാന്തിക തരംഗങ്ങളെയും ശബ്ദതരംഗങ്ങളെയും ട്രാൻസ്മിറ്റ് ചെയ്യാനുള്ള ഒരു ഉപാധിയാണ് വേവ് ഗൈഡ്. ആവൃത്തി വളരെ കൂടിയ തരംഗങ്ങളെ (പ്രത്യേകിച്ച് മൈക്രോവേവ് തരംഗങ്ങളെ) അയക്കാനുള്ള പൊള്ളയായ ചാലകകുഴൽ ആണിത്.

A section of flexible waveguide with a pressurizable flange
(animation) Electric field inside an x-band hollow metal waveguide. A cross-section of the waveguide allows a view of the field inside.
Electric field inside an x-band hollow metal waveguide.

വ്യത്യസ്ത ആവൃത്തികളെ നയിക്കാൻ വ്യത്യസ്ത ഘടന ഉള്ള വേവ് ഗൈഡുകൾ ആവശ്യമാണ്:ഉദാഹരണത്തിന് ദൃശ്യപ്രകാശം കൊണ്ടുപോകാനുപയോഗിക്കുന്ന ഒരു വേവ്ഗൈഡ് മൈക്രോവേവ് തരംഗങ്ങൾക്ക് ഉപയോഗിക്കാനാവില്ല. സാമാന്യ നിയമപ്രകാരം വേവ് ഗൈഡിന്റെ വീതി നയിക്കപ്പെടുന്ന തരംഗത്തിന്റെ തരംഗദൈർഘ്യത്തിനോടടുത്താവണം.

ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങൾക്ക് സാധാരണ ട്രാൻസ്മിഷൻ ലൈനുകൾ ഉപയോഗിക്കുമ്പോൾ വലിയ നഷ്ടം(loss) ഉണ്ടാകുന്നു. ട്രാൻസ്മിഷൻ ലൈനുകളിൽ attenuatin ആവർത്തിക്ക് ആനുപാതികമായി വർധിക്കുന്നതാണ് ഇതിനു കാരണം. ഇത്തരം സന്ദർഭങ്ങളിൽ വേവ് ഗൈഡുകൾ ഉപയോഗപ്രദമാണ്.

വേവ്ഗൈഡിനുള്ളിലെ തരംഗങ്ങൾ അതിന്റെ ചാലകഭിത്തിയിൽ തട്ടിയുള്ള പൂർണ ആന്തര പ്രതിഫലനം വഴി അതിനുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. അതായത് വേവ്ഗൈഡിനുള്ളിലെ തരംഗത്തിന്റെ പ്രയാണം ഒരു സിഗ്-സാഗ് മാതൃകയിലാണെന്നു പറയാം.വൈദ്യുത കാന്തിക തരംഗങ്ങളെ നയിക്കാനുപയോഗിക്കുന്ന വൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള വേവ്ഗൈഡുകൾക്കാണ് ഈ വിശദീകരണം കൂടുതൽ അനുയോജ്യം.

ചരിത്രം

തിരുത്തുക

തരംഗങ്ങളെ ഇത്തരം വേവ്ഗൈഡുകളിലൂടെ നയിക്കാമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് 1893-ൽ ജെ.ജെ.തോംസൺ ആണ്. 1894-ൽ ഒലിവർ ജോസഫ് ഇത് പരീക്ഷണത്തിലൂടെ തെളിയിച്ചു. വേവ് ഗൈഡിനുള്ളീലെ വിദ്യുത് കാന്തിക തരംഗങ്ങളുടെ സ്വഭാവം പൂർണമായി വിശകലനം ചെയ്തത് 1897-ൽ ലോർഡ് റെയ്‌ലെ ആണ്.[1]

  1. N. W. McLachlan, Theory and Applications of Mathieu Functions, p. 8 (1947) (reprinted by Dover: New York, 1964).
"https://ml.wikipedia.org/w/index.php?title=വേവ്ഗൈഡ്&oldid=3091560" എന്ന താളിൽനിന്ന് ശേഖരിച്ചത്