വേലൻ തുള്ളൽ
ഓണക്കാലത്ത് മാത്രം നടത്താറുള്ള ‘ഓണം തുള്ളൽ‘ അഥവാ ‘വേലൻ തുള്ളൽ’ എന്ന പേരുള്ള ഈ കല, വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു.
സംഘം
തിരുത്തുകകളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്‌സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ഗണപതി സ്തുതി
തിരുത്തുകദേശത്തെ പ്രധാനപെ്പട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ടാണ് ആദ്യം.[1]
“ |
അരുൾതരിക ഗണപതിയേ ഉരുപാദം തൊഴുപെണ്ണേ ഹൃദയം വിളങ്ങുന്നോരു സരസ്വതിയേ സരസ്വതി നല്ലതോരെ ധർമ്മ ദൈവം പെണ്ണേ തായേനിൻ മക്കളെഞാൻ അടിമവച്ചേൻ അടിമയും വച്ചുകൊണ്ട് മനസ്സാലേ പോകുമ്പോൾ മാർവഞ്ചും നിറഞ്ഞതാം കല്ലപൂണ്ടേ കല്ലാ കളപെണ്ണേ കതിർമുടി കുഴലുംചായൽ മെല്ലെക്കൈത്താമരത്തന്നിൽ വീശുപെണ്ണേ വീശാമോ പെണ്ണേനീയ് ഓർക്കൊടിത്തയ്യലാളേ പൊന്നുകൊണ്ടണിയിപ്പിക്കാം നിൻമുടിമേലേ മിന്നുന്നൊരുപൊന്നുമണിഞ്ഞ് വെയിലുള്ളൊരു കുന്നുകരേറി മന്നവനാരുടെ മുടിയുംവെച്ചേ മുടിയുമേ വെച്ചുകൊണ്ട് മനസ്സാലേപോകുമ്പോൾ മദകരിയെന്നതോരെ ആനമേലേ ആനപോൽ മുഖമുള്ളോർ അറുമുഖപ്പെരുമാളിന്ന് ആവോളം തൊഴുതുഞാൻ അഭയമുറ്റ് കിളിക്കത്തി മുനമേലേ കളിക്കുന്ന പെണ്ണേനീയ് കിഴക്കിൻ കൂരത്തിൻറെ വഴിചൊല്ലുണ്ണി. വൈപ്പിൻമഠമുണ്ട് വലിയപൊൻമാളികയുണ്ട് ഇരിപ്പാനിട്ടേടം ചൊല്ലേ തയ്യലാളേ ഇല്ലിക്കൊടിതന്മേലല്ലോ ഇതകുന്നാപകരില ചൊല്ലി നീ വാങ്ങിക്കൊൾക തയ്യലാളേ... |
” |
തുടർന്ന് മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു.