വേര പാവ്ലോവ്ന ലെബെദേവ
തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനും രാജ്യത്ത് ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള വിജയകരമായ ശ്രമങ്ങൾക്കും പേരുകേട്ട ഒരു സോവിയറ്റ് വൈദ്യനായിരുന്നു വേര പാവ്ലോവ്ന ലെബെദേവ (റഷ്യൻ: Вера Павловна Лебедева; സെപ്റ്റംബർ 18, 1881 - 1968) .
മുഴുവൻ പേര് | വേര ലെബെദേവ |
---|---|
ജനനം | Vera Pavlovna Lebedeva 18 ഓഗസ്റ്റ് 1881 Nizhny Novgorod, Russia |
മരണം | 1968 (വയസ്സ് 86–87) |
Main interests | infant mortality |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1881-ൽ നിസ്നി നോവ്ഗൊറോഡിലാണ് ലെബെദേവ ജനിച്ചത്. ഒരു പാചകക്കാരനായിരുന്ന അവരുടെ പിതാവ് 1892-ൽ മരിച്ചതോടെ കുടുംബം ജീവകാരുണ്യത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഇതൊക്കെയാണെങ്കിലും, ലെബെദേവ ജിംനേഷ്യത്തിൽ നിന്ന് സ്വർണ്ണ മെഡലോടെ ബിരുദം നേടുകയും തുടർന്ന് ഒരു ഗ്രാമപ്രദേശത്ത് സ്കൂൾ ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 1901-ഓടെ, സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ സാമ്പത്തികമായി അവൾ സ്ഥിരത കൈവരിച്ചു, എന്നാൽ അവളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെത്തുടർന്ന് രണ്ടുതവണ പുറത്താക്കപ്പെട്ടു. 1907-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ ബോൾഷെവിക് വിഭാഗത്തിൽ ചേർന്ന ലെബെദേവ 1905-1907 ലെ റഷ്യൻ വിപ്ലവത്തിൽ പങ്കാളിയായിരുന്നു. അവൾ ബോൾഷെവിക്ക്, പാവൽ ലെബെദേവ്-പോളിയാൻസ്കിക്കൊപ്പം ഫിൻലൻഡിലേക്ക് ഒളിച്ചോടി, തുടർന്ന് ജനീവയിലേക്ക് പലായനം ചെയ്തു, എന്നാൽ 1910-ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടി.[1]
References
തിരുത്തുക- ↑ Ogilvie, Marilyn; Harvey, Joy (2000). The biographical dictionary of women in science. New York [u.a.]: Routledge. ISBN 0415920388.