വേദ് പ്രകാശ് ശർമ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ഹിന്ദി ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് വേദ് പ്രകാശ് ശർമ. നൂറ്റമ്പതിലധികം നോവലുകൾ രചിച്ചിട്ടുണ്ട്.

വേദ് പ്രകാശ് ശർമ
ജനനം(1955-06-10)ജൂൺ 10, 1955
മീററ്റ്
മരണംഫെബ്രുവരി 17, 2017(2017-02-17) (പ്രായം 61)
അറിയപ്പെടുന്നത്നോവലിസ്റ്റും തിരക്കഥാകൃത്തും

ജീവിതരേഖ

തിരുത്തുക

1955 ജൂൺ 10ന് മീററ്റിൽ ജനിച്ച വേദ് പ്രകാശ് ശർമ ഹൊറർ നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. ആദ്യകാലത്ത് അപസർപ്പക നോവലുകളിലും ഹൊറർ നോവലുകളിലും ശ്രദ്ധകേന്ദ്രീകരിച്ച ശർമ 23 ഹൊറർ നോവലുകളാണ് രചിച്ചത്. 1992 ൽ വാർദിവാല ഗുണ്ടയെന്ന ശർമയുടെ നോവൽ പ്രകാശനം ചെയ്ത ദിവസം ആദ്യ ദിനം തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. [1]അദ്ദേഹത്തിൻറെ നിരവധി നോവലുകൾ സിനിമയാക്കപ്പെട്ടു. 1985 ൽ ബഹു മാംഗേ ഇൻസാഫ് എന്ന നോവൽ സിനിമയായി. അക്ഷയ് കുമാർ അഭിനയിച്ച ഇൻറർനാഷണൽ ഖിലാഡിയുടെ തിരക്കഥാകൃത്തുകൂടിയാണ് ശർമ. മധുവാണ് ശർമയുടെ പത്നി.

  • ബഹു മാംഗേ ഇൻസാഫ്
  • വാർദിവാല ഗുണ്ട

പുരസ്കാരങ്ങൾ

തിരുത്തുക

രണ്ടു തവണ മീററ്റ് രത്ന പുരസ്കാരം

  1. "www.kalakaumudi.com". 19 Feb, 2017. Archived from the original on 2019-12-21. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വേദ്_പ്രകാശ്_ശർമ&oldid=3831899" എന്ന താളിൽനിന്ന് ശേഖരിച്ചത്