വേദബന്ധു ശർമ്മ
കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖനും ആര്യസമാജത്തിന്റെ പ്രമുഖപ്രവർത്തകനുമായിരുന്നു വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ. 1921-ലെ മലബാർ ലഹളക്കാലത്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായവരെ തിരികെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരളത്തിലെത്തിയ ആര്യസമാജം പ്രവർത്തകൻ ഋഷി റാമിനോടൊപ്പമായിരുന്നു വേദബന്ധുവിന്റെ വരവ്. ഋഷി റാമിന്റെ ദ്വിഭാഷിയും സഹായിയുമായിരുന്നു വേദബന്ധു [1].
വേദബന്ധു ശർമ്മ | |
---|---|
ജനനം | വെങ്കിടാചലം ഏപ്രിൽ 20 1901 തൃക്കണ്ണമംഗലം, കൊട്ടാരക്കര |
മരണം | നവംബർ 20, 1995 | (പ്രായം 94)
ദേശീയത | ഭാരതീയൻ |
തൊഴിൽ | അധ്യാപകൻ, പരിഭാഷകൻ |
അറിയപ്പെടുന്നത് | ആര്യസമാജ പ്രവർത്തനം, കല്പാത്തി ലഹള |
ജീവിത രേഖ
തിരുത്തുക- 1901 ജനനം
- 1918 ബനാറസ് ഹിന്ദു സർവകലാശാലയിൽ പഠനം
- 1921 കേരളത്തിലെത്തി, കല്‌പാത്തി ലഹള
- 1928 'സത്യാർത്ഥ പ്രകാശം' പരിഭാഷ
- 1974 'യവനകാവ്യ തത്ത്വങ്ങൾ
- 1985 'രസഭാരതി'
- 1986 'അഭിനവ ഗുപ്തന്റെ രസസിദ്ധാന്തം'
- 1995 മരണം
ജീവിതം
തിരുത്തുകശ്രി രാമകൃഷ്ണയ്യരുടെയും ശ്രീമതി സീതാലക്ഷ്മി അമ്മാളിന്റെയും പുത്രനായി 1901 ഏപ്രിൽ 20-ന് കൊട്ടാരക്കരയിൽ തൃക്കണ്ണമംഗലത്ത് ജനിച്ചു. ഭാര്യ ശ്രീമതി സരസ്വതി ദേവി. 1995 നവംബർ 20-ന് ബാംഗലൂരിൽ അന്തരിച്ചു. സംസ്കൃതത്തിൽ എം എ ബിരുദം നേടിയതിനു ശേഷം ലാഹോറിലും വിവിധ ഉത്തരേന്ത്യൻ നഗരങ്ങളിലും ആര്യസമാജ ഗുരുകുലങ്ങളിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിലും ആര്യസമാജത്തിന്റെ പ്രേഷിതപ്രവർത്തനങ്ങളിലും മുഴുകി. ധാരാളം വായിക്കുകയും യാത്രചെയ്യുകയും ചെയ്തിരുന്ന അദ്ദേഹം അനേകം ഭാഷകളിലും നിഷ്ണാതനായിരുന്നു. കേരളത്തിൽ ആര്യസമാജത്തിന്റെ പ്രവർത്തനം ആരംഭിച്ചവരിൽ പ്രമുഖനാണ്. ഹോഷിയാർപുർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു. വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനാണ്. സ്വാമി ദയാനന്ദസരസ്വതി യുടെ വൈദിക സാഹിത്യം മലയാളത്തിലേക്ക് മിക്കവാറും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. कृण्वन्तो विश्वमार्यम् ~വിശ്വത്തെ ശ്രേഷ്‌ഠമാക്കുക Make This World Enlightened എന്ന ആശയത്തിന്റെ സ്ഥപനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിച്ചു.
പുസ്തകങ്ങൾ
തിരുത്തുക- സത്യാർത്ഥപ്രകാശത്തിന്റെ പരിഭാഷ (മലയാളത്തിലേക്ക് ഒന്നാമത്)
- ഋഗ്വേദ പ്രവെഷിക
- സന്ധയും അഗ്നിഹോത്രവും
- അർത്ഥവിജ്ഞാനം
- രസഭാരതി
- ഭരതീയ കാവ്യ ശാസ്ത്രം
- ജാതിയും പരിവർത്തനവും
- പുരുഷ സൂക്തം ഭാഷ്യം
- സമുദായ പരിവർതനം
- വേദസാഹിത്യം, ഉപനിഷത്തുകൾ, സംസ്കൃതവ്യാകരണം എന്നീ വിഷയങ്ങളിൽ വിവിധ പുസ്തകങ്ങളിൽ അനവധി ലേഖനങ്ങൾ
അവലംബം
തിരുത്തുക- ↑ മഹച്ചരിതമാല - വേദബന്ധു ശർമ്മ, പേജ് - 522-23, ISBN 81-264-1066-3