വിരദ്വാരം

(വേം ഹോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതിക ശാസ്ത്രത്തിൽ സ്ഥലകാലത്തിൽ കുറുക്കുവഴികൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സവിശേഷതയാണ് വിരദ്വാരം, (Wormhole).ഐൻസ്റ്റൈൻ-റോസൻ പാലം എന്നും ഇത് അറിയപ്പെടുന്നു. ഒരറ്റത്ത് തമോദ്വാരവും മറ്റെ അറ്റത്ത് ധവളദ്വാരവുമുള്ള വിരദ്വാരത്തിന് രണ്ട് ചോർപ്പുകൾ അവയുടെ ചെറിയ അറ്റങ്ങൾ യോജിപ്പിച്ച് വെച്ചാൽ ഉണ്ടാകുന്ന ആകൃതിയായിരിക്കും. ഉണ്ടായപാടെ കഴുത്ത് തകർന്ന് പോകുന്നതിനാൽ സാധാരണ വിരദ്വാരത്തിന് നൈമിഷികമായ ആയുസ്സേ ഉള്ളൂ. എന്നാൽ പ്രതിദ്രവ്യത്തിന്റെ ഒരു കവചത്തിലൂടെ കഴുത്തിനെ ശക്തമാക്കിയാൽ ഒരു നിലനിൽപ്പുള്ള വിരദ്വാരം ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയുള്ള ഒന്നിലൂടെ സമയ യാത്ര പ്രാവർത്തികമായേക്കുമെന്ന് വിശ്വസിക്കുന്നു.

ഉദാഹരണത്തിന് 1980 ജനുവരി ഒന്നാം തീയതിയും വർത്തമാനകാലവുമായി യോജിപ്പിക്കുന്ന ഒരു നിലനിൽപ്പുള്ള വിരദ്വാരം സൃഷ്ടിച്ചെന്നിരിക്കട്ടെ. അതിന്റെ തമോദ്വാര ഭാഗം വർത്തമാനകാലത്തും മറുഭാഗമായ ധവളദ്വാരം 1980 ജനുവരി ഒന്നാം തീയതിയിലുമായിരിക്കും. തമോദ്വാരത്തിലൂടെ വലിച്ചെടുക്കപ്പെടുന്ന ഒരു വസ്തു ധവളദ്വാരത്തിലൂടെ വർഷങ്ങൾ പുറകിലേക്ക് പുറന്തള്ളപ്പെടുന്നു. പ്രകാശവേഗത്തിലായിരിക്കും ഈ വസ്തു വിരദ്വാരം വഴി നീങ്ങുക.

"https://ml.wikipedia.org/w/index.php?title=വിരദ്വാരം&oldid=2928312" എന്ന താളിൽനിന്ന് ശേഖരിച്ചത്