ചെറിയ ദൂരം കൃത്യതയോടെ അളക്കാനുപയോഗിക്കുന്ന ഒരുപകരണമാണ് വെർണിയർ കാലിപ്പെർ. ഒരു മില്ലീമീറ്ററിന്റെ പത്തിലൊന്ന് കൃത്യതയോടെ ദൂരമളക്കാൻ ഈ ഉപകരണം സഹായിക്കുന്നു. വെർണിയർ സ്കെയിൽ, മെയിൻ സ്കെയിൽ എന്നീ സ്കെയിലുകളുടെ സഹായത്തോടെയാണ് കൃത്യതയോടെ ദൂരമളക്കുന്നത്. മെയിൻ സ്കെയിൽ ഒരു മില്ലീമീറ്റർ കൃത്യതയോടെ ദൂരമളക്കുന്ന ഒരു സാധാരണ സ്കെയിൽ ആണ്. വെർണിയർ സ്കെയിൽ ആണ് കൂടുതൽ കൃത്യതക്കായി ഉപയോഗിക്കുന്നത്.[1]

വെർണിയർ സ്കെയിൽ ഉപയോഗിച്ച് ദൂരമളക്കുന്നതിന്റെ ആനിമേഷൻ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-16. Retrieved 2013-02-07.
"https://ml.wikipedia.org/w/index.php?title=വെർണിയർ_കാലിപ്പെർ&oldid=3808617" എന്ന താളിൽനിന്ന് ശേഖരിച്ചത്