വെഹിക്കിൾ ബ്ലൈന്റ് സ്പോട്ട്
ഒരു വാഹനത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത വാഹനത്തിന്റെ ഭാഗമാണ് ബ്ലൈന്റ് സ്പോട്ട് (അന്ധബിന്ദു) . [1]വിമാനങ്ങൾ, കാറുകൾ, മോട്ടോർ ബോട്ടുകൾ, കപ്പലുകൾ, ട്രക്കുകൾ മറ്റു പല ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളിലെല്ലാം ബ്ലൈന്റ് സ്പോട്ടുണ്ട്. പക്ഷെ സൈക്കിളുകൾ, കുതിരകൾ , മോട്ടോർ സൈക്കിളുകൾ ഇവയിലൊന്നും ബ്ലൈന്റ് സ്പോട്ടില്ല. വാഹനങ്ങളുടെ വശങ്ങളിലുള്ള കണ്ണാടിയുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിലൂടെ ഇത് പരിഹരിക്കാം.
ഒരു വലിയ ട്രക്കിൽ ഡ്രൈവറിന് കാണാൻ സാധിക്കാത്ത ഇടമാണ് നോ സോൺ.[2] മിക്ക അപകടങ്ങളും നടക്കുന്നത് ഈ ഇടത്താണ്.
ഗതാഗതത്തിൽ ഒരു വാഹനത്തിന്റെ ഡ്രൈവറിന് കാണാനാകുന്ന പരമാവതി ഇടത്തേയാണ് ഡ്രൈവർ വിസിബിലിറ്റി എന്ന് പറയുന്നത്.[3] ഇത് അപ്പോഴുണ്ടാകുന്ന കാലാവസ്ഥ, വാഹനത്തിന്റെ രൂപകൽപ്പന എന്നിവയെ സംബന്ധിച്ചിരിക്കുന്നു.[4] വാഹനത്തിന്റെ വിന്റ്ഷീൽഡ്, ഡാഷ്ബോർഡ്, പില്ലറുകൾ എന്നിവയുടെ ഡ്രൈവർ വിസിബിലിറ്റിയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ സുരക്ഷിതമായ റോഗ് ഗതാഗതത്തിന് മികച്ച ഡ്രൈവർ വിസിബിലിറ്റി അനിവാര്യമാണ്.
എ-പില്ലറുകൾ (വിന്റ്ഷീൽഡ് പില്ലർ എന്നും അറിയപ്പെടുന്നു.) , സൈഡ് വ്യൂ മിറർ അല്ലെങ്കിൽ ഇന്റീരിയൽ റിയർ വ്യൂ മിറർ എന്നിവ ഡ്രൈവറുടെ കാഴ്ചയെ മറക്കുയാണെങ്കിൽ ബ്ലൈന്റ് സ്പോട്ടുകൾ വാഹനത്തിന് മുൻപിലും വരുന്നു. കൂടാതെ ഡ്രൈവറിന് പിന്നിലുള്ള കാർഗോ, ഹെഡ്റെസ്റ്റുകൾ, പില്ലറുകൾ എന്നിവയുടെ കാഴചയെ കുറക്കുന്നു.
കണ്ണാടികളുടെ ക്രമീകരണത്തിലൂടെ
തിരുത്തുകകണ്ണാടികളുടെ ക്രമീകരണത്തിലൂടെ ബ്ലൈന്റ് സ്പോട്ട് ഇല്ലാതാക്കാം. ഇതിലൂടെ പരമാവതി അപകടങ്ങൾക്കുള്ള: പ്രധാനമായും റോഡിലെ ലെയിൻ മാറുമ്പോഴുള്ള; സാധ്യതകൾ കുറക്കാം. [5][6][7][8] ഇത് ആദ്യമായി അവതരിപ്പിച്ചത് ജോർജ് പ്ലാറ്റ്സറായിരുന്നു. 1995 -ൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചീനീയേഴ്സ് എന്ന് പേപ്പറിൽ ഇതിനേക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. [5][6][7][8] അതിലൂടെ എല്ലാ ഡ്രൈവിംഗ് ക്ലാസ്സിലും അദ്ദേഹത്തിന്റെ ഈ രീതി പഠിപ്പിക്കുവാൻ തുടങ്ങി, [9][10]കൂടാതെ ഏറ്റവും മാരകമായ ബ്ലൈന്റ് സ്പോട്ട് ഇല്ലാതാക്കുവാനായി കൂടുതൽ പണച്ചെലവും ഉണ്ടാകുന്നില്ല, ഡ്രൈവർമാർക്ക് അവരുടെ കണ്ണാടികളെ ക്രമീകരിച്ചാൽ മാത്രം മതി എന്നാതിയിരുന്നു ഈ രീതിയുടെ മേന്മ. ഒരു നിശ്ചിത സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ വശങ്ങളിലെ രണ്ട് കണ്ണാടികളേയും അവിശ്യാനുസരണം കാഴയ്ക്ക് അനിയോജ്യമാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ഡ്രൈവർമാർ ഇതിനോട് പൊരുത്തപെടേണ്ടതുണ്ട് എന്ന് മാത്രം. [5][6][7][8][9][10]
കണ്ണാടികളുടേത് മാത്രമല്ല, തെറ്റായ വാഹന ഡ്രൈവിംഗ് രീതിയും അപകടങ്ങളിലേക്ക് നയിക്കുന്നു. കാരണം അതും ബ്ലൈന്റ് സ്പോട്ടുകൾ സൃഷ്ടിക്കുന്നു എന്നതാണ്. അദ്ദേഹം അതിന് കാരണമായ ഒമ്പത് കാരണങ്ങളെ പട്ടികപ്പെടുത്തിയിരുന്നു.[11][12]
വാഹനത്തിന് പിന്നിലുള്ള കാഴ്ചകൾ കാണുക സാധാരണഗതിയിൽ അസാധ്യമായിരുന്നു. ഇത് പിന്നിൽ നിന്നുള്ള വാഹനങ്ങൾ ഇടിച്ചുകയറുന്നത് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ വാഹനത്തിന്റെ പിന്നിലേക്ക് വരുന്ന സാഹചര്യങ്ങളെ, ഇടത്തെ കില്ലിംഗ് സോൺ എന്നു പറയുന്നു.[12][13] റിയർ വ്യൂ മിറർ, സൈഡ് വ്യൂ മിറർ, ഫ്രെസ്നെൽ ലെൻസ്, സോണാർ, പാർക്കിംഗ് സെൻസേഴ്സ്, ബാക്കപ്പ് കാമെറ എന്നിവയിലൂടെ ഇത് പരിഹരിക്കാം. പാർക്കിംഗ് സമയങ്ങളിൽ വശങ്ങളിലെ സെൻസറുകളിലൂടെ വശങ്ങളിലേക്ക് ആഘാതം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കാനുള്ള മാർഗ്ഗങ്ങൾ വന്നു കഴിഞ്ഞു.[7][14][15]
മോട്ടോർ വാഹനങ്ങൾ
തിരുത്തുകകാറുകളിൽ മുൻപിലോ, വശങ്ങളുടെ കണ്ണാടികളിലൂടെയോ അല്ലാതെ കാണാൻ പറ്റാത്ത ഇടങ്ങളാണ് ബ്ലൈന്റ് സ്പോട്ടുകൾ. റിയർ ക്വാർട്ടർ ബ്ലൈന്റ് സ്പോട്ടുകൾ സാധാരണയായ ഒന്നാണ്. ഇതിൽ കാറിന്റെ വശങ്ങളിലെ ചില ഇടങ്ങൾ കാണില്ല. വശത്തുല്ല റോഡിലെ ലൈനുകളിലെ കാറുകൾ ഇത്തരം ഇടങ്ങളിലേക്ക് മാറുമ്പോൾ അവയെ സാധാരണ രീതിയിൽ കണ്ണാടികൾ ഉപയോഗിച്ച് കാണാനാകില്ല. റിയർ ക്വാർട്ടർ ബ്ലൈന്റ് സ്പോട്ടുൾ
- വലിയ കാഴ്ചകളുള്ള കണ്ണാടികൾ ഉപയോഗിച്ച് കുറക്കാം.
- വശങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കണ്ണാടികൾക്ക് പുറമെ കാറുകളുടെ പ്രത്യേക ഭാഗത്തെ, അതായത് അത്തരം ബ്ലൈന്റ് സ്പോട്ടുകളെ കാണാൻ സാധിക്കുന്ന ചെറിയ കണ്ണാടികൾ വശങ്ങളുടെ കണ്ണാടികൾക്ക് മീതെ ഘടിപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാം.[5][6][7][8]
- തല പുറത്തേക്കിട്ട് നീരീക്ഷിക്കാം.
ഉയർന്ന സീറ്റിംഗ് പോയന്റുള്ള വാഹനങ്ങളുടെ വശങ്ങൾ, മുൻവശം, എന്നിവ കാണാനാകില്ല. ഇതും ബ്ലൈന്റ് സ്പോട്ട് എന്നാണ് അറിയപ്പെടുന്നത്.
ഫോർവാർഡ് വിസിബിലിറ്റി
തിരുത്തുകഡ്രൈവറിന് മുൻപിലായുള്ള തിരശ്ചീനമായ സമതലത്തിലൂടെയുള്ള കാണാൻ കഴിയാത്ത കാഴ്ചയെയാണ് ഡയഗ്രാം സൂചിപ്പിക്കുന്നത്. ഇത്തരത്തിലൂള്ള ഫ്രണ്ട് എന്റ് ബ്ലൈന്റ് സ്പോട്ടുകൾ വൃത്താകൃതിയിലുള്ള വളവുകൾ തിരിയുക, ഇന്റർസെക്ഷൻ, റോഡ് മുറിച്ച് കടക്കുക ട്രാഫിക്ക് സാഹചര്യങ്ങളിൽ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. താഴെ പറയുന്ന രൂപ കൽപ്പനയിലുള്ള പ്രശ്നങ്ങളാണ് ഫ്രണ്ട് എന്റ് ബ്ലൈന്റ് സ്പോട്ടുകളെ സ്വാധീനിക്കുന്നു.
- പില്ലറും ഡ്രൈവറും തമ്മിലുള്ള അകലം
- പില്ലറുകൾ കട്ടി
- ലംബമായ സമതല കോണളവിൽ വശത്തേക്കുള്ള പില്ലറിന്റെ കോൺ.
- ലംബമായ സമതല കോണളവിൽ മുൻവശത്തുള്ള പില്ലറിന്റെ കോൺ
- പില്ലറിന്റെ നേരേയുള്ള അല്ലെങ്കിൽ ആർക്ക് രൂപത്തിലലുള്ള രൂപകൽപ്പന
- വിൻഡ് ഷീൽഡിന്റെ കോൺ
- ഡാഷ്ബോർഡിനനുസരിച്ച് ഡ്രൈവറിന്റെ ഉയരം
- എതിർവശത്തുള്ള കാറിന്റെ വേഗത
ട്രാമുകളും ട്രെയിനുകളും
തിരുത്തുകട്രാമുകൾക്കും ട്രെയിനുകൾക്കും ചുറ്റും ബ്ലൈൻഡ് സ്പോട്ടുകൾ നിലവിലുണ്ട് (ഗുഡ്സ് വാഗണുകളുള്ള ലോക്കോമോട്ടീവുകൾ കൂടാതെ/അല്ലെങ്കിൽ പാസഞ്ചർ വണ്ടികളും കൂടെ ഒന്നിലധികം യൂണിറ്റുകൾ).[16][17][18]
അവലംബം
തിരുത്തുക- ↑ "Blind spot definition". Thefreedictionary.com. Retrieved 2011-11-13.
- ↑ "California Driver Handbook - Sharing the Road—Trucker's Blind Spots - The "No Zone"". State of California—Department of Motor Vehicles. 2017. Retrieved October 15, 2017.
- ↑ Fasimod Archived February 7, 2007, at the Wayback Machine.
- ↑ "Wide-angle driver visibility and safety innovations distinguish Volvo BeeVan Truck Concept". Gizmag.com. 2007-03-09. Retrieved 2011-11-13.
- ↑ 5.0 5.1 5.2 5.3 Platzer, George (February 1, 1995). "The Geometry of Automotive Rearview Mirrors - Why Blind Zones Exist and Strategies to Overcome Them – SAE Technical Paper 950601". Detroit, Michigan: Society of Automotive Engineers. doi:10.4271/950601. Retrieved August 9, 2013.
{{cite journal}}
: Cite journal requires|journal=
(help) - ↑ 6.0 6.1 6.2 6.3 "How To Eliminate The Dreaded "Blind Spot"". Retrieved August 9, 2013., which includes good illustrations of vision zones involved in proper adjustment. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "eliminate" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 7.0 7.1 7.2 7.3 7.4 Jensen, Christopher (August 18, 2009). "Are Blind Spots a Myth?". The New York Times. Retrieved August 9, 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Jensen" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 8.0 8.1 8.2 8.3 Quiroga, Tony; Philpot, Chris, Illustrator (March 2010). "How to Adjust Your Mirrors to Avoid Blind Spots". Car and Driver. Retrieved August 9, 2013.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Pinola
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 10.0 10.1 Magliozzi, Tom; Magliozzi, Ray. "A Great New Way to Set Your Side View Mirrors" (PDF). Car Talk. Retrieved August 9, 2013.
- ↑ Wren, Eddie (2003). "Setting Outside Mirrors to the Correct Angle". Driving Myths and Misconceptions. Retrieved January 14, 2015.
- ↑ 12.0 12.1 Wren, Eddie, Affiliated: Drive and Stay Alive, Inc. (April 16, 2007). "State Drivers' Manuals Can Kill Your Kids, SAE Technical Paper 2007-01-0445". Society of Automotive Engineers. doi:10.4271/2007-01-0445. Retrieved January 14, 2015.
{{cite journal}}
: Cite journal requires|journal=
(help)CS1 maint: multiple names: authors list (link) - ↑ "The danger of blind zones: The area behind your vehicle can be a killing zone". Consumer Reports. Consumers Union. March 2012. Retrieved August 10, 2013.
- ↑ Ford Motor Company (2008). "See It, Hear It, Feel It: Ford Seeks Most Effective Driver Warnings for Active Safety Technology. Increased warnings indicate potentially hazardous lane changes". Gale, Cengage Learning/Free Library. Archived from the original on 2017-07-30. Retrieved August 11, 2013.
- ↑ Automobile Blind-Spot Monitoring System, Tri-City Insurance News, January 27, 2006 Archived December 13, 2009, at the Wayback Machine.
- ↑ Banerjee, Subharthi; Santos, Jose; Hempel, Michael; Ghasemzadeh, Pejman; Sharif, Hamid (2019-08-14). "A Novel Method of Near-Miss Event Detection with Software Defined RADAR in Improving Railyard Safety". Safety (in ഇംഗ്ലീഷ്). 5 (3): 55. doi:10.3390/safety5030055. ISSN 2313-576X.
- ↑ "Long-Range Digital and Blind-Spot Visibility" (in ഇംഗ്ലീഷ്). Avante International Technology, Inc. Retrieved 2022-01-14.
- ↑ "AVANTE Grade Crossing Visibility and Blind Spot Visibility Systems" (in ഇംഗ്ലീഷ്). Avante International Technology, Inc. Retrieved 2022-01-14.
അധിക ലിങ്കുകൾ
തിരുത്തുക- "How To Eliminate The Dreaded "Blind Spot"". Retrieved August 9, 2013.
- Know the Blind Spots Poster Archived 2014-03-09 at the Wayback Machine. NIOSH
- Magliozzi, Tom; Magliozzi, Ray. "A Great New Way to Set Your Side View Mirrors" (PDF). Car Talk. Retrieved August 9, 2013.
- Quiroga, Tony; Philpot, Chris, Illustrator (March 2010). "How to Adjust Your Mirrors to Avoid Blind Spots". Car and Driver. Retrieved August 9, 2013.
{{cite journal}}
: CS1 maint: multiple names: authors list (link) - "Construction Equipment Blind Areas". Highway Work Zone Safety. National Institute for Occupational Safety and Health. Retrieved August 9, 2013.