വെസ്റ്റേൺ പൊമറേനിയ ലഗൂൺ ഏരിയ ദേശീയോദ്യാനം
വെസ്റ്റേൺ പൊമറേനിയ ലഗൂൺ ഏരിയ ദേശീയോദ്യാനം (Nationalpark Vorpommersche Boddenlandschaft) ബാൾട്ടിക് കടലിൻറെ തീരത്തുള്ള മെക്ലെൻബർഗ്ഗ്-വോർപ്പോമ്മെർൻസിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. വോർപ്പോമ്മെർൻ-റൂഗൻ ജില്ലയിൽ പെട്ട ബാൾട്ടിക് കടലിലെ നിരവധി ഉപദ്വീപുകൾ, ദ്വീപുകൾ, കായൽ തീരപ്രദേശങ്ങൾ എന്നിവയും ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു.
Western Pomerania Lagoon Area National Park | |
---|---|
Nationalpark Vorpommersche Boddenlandschaft | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mecklenburg-Vorpommern, Germany |
Nearest city | Rostock and Stralsund |
Coordinates | 54°28′N 12°54′E / 54.467°N 12.900°E |
Area | 805 കി.m2 (311 ച മൈ) |
Established | 1 October 1990 |
ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന ദ്വീപുകളും ഉപദ്വീപകുളും മറ്റും:
- ഡാർബ് ഉപദ്വീപ്
- റൂഗെൻ ദ്വീപിൻറെ പടിഞ്ഞാറൻ തീരങ്ങൾ
- ഹിഡ്ഡെൻസീ ദ്വീപ്
- ഉമ്മാൻസ് ദ്വീപ്
- മേൽപ്പറഞ്ഞ പ്രദേശങ്ങൾക്കിടയിലെ നിരവധി ചെറുദ്വീപുകൾ
- പ്രധാന കരയ്ക്കിടയിലുള്ള ഒന്നിലധികം കായലുകൾ.
ദേശീയോദ്യാനത്തിലെ ജലാശയങ്ങളുടെ പ്രത്യേകത ആഴം കുറവാണെന്നുള്ളതാണ്. അപൂർവ്വങ്ങളായ തീരദേശ ജന്തുജാലങ്ങളെ ഇവിടെ കണ്ടുവരുന്നു. ദേശീയോദ്യാനത്തിൻറെ എല്ലാ ഭാഗങ്ങളും ആയിരക്കണക്കിന് കൊക്കുകളുടേയും അരയന്നങ്ങളുടേയും വിശ്രമകേന്ദ്രമാണ്. ഇതിൻറെ ആകെ വിസ്തീർണ്ണം 805 ചതുരശ്ര കിലോമീറ്ററാണ്.