വെള്ളിമുറ്റം ശ്രീ ധർമ്മശാസ്താക്ഷേത്രം

(വെള്ളിമുറ്റം ശ്രീധർമ്മ ശാസ്താ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴജില്ലയിലെ പള്ളിപ്പുറത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വെള്ളിമുറ്റം ശ്രീ ധർമ്മശാസ്താക്ഷേത്രം. ചേർത്തലയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുത്തുക
 
വെള്ളിമുറ്റം ക്ഷേത്രം

ചേന്നം പള്ളിപ്പുറം കരയിലെ കരനാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാർ പാഴൂർ മനയിൽ നിന്നും ക്ഷേത്രസംരക്ഷണഭാരം ഏറ്റെടുത്തിരുന്നു. മഹിഷിയെ നിഗ്രഹിയ്ക്കുകയും വാവരെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത ധർമ്മശാസ്താവ് ശസ്ത്രാസ്ത്ര വിദ്യകളിൽ അഗ്രഗണ്യനായിരുന്നു. കരയിലെ കളരി നാഥന്മാരായിരുന്ന പൊക്കണാരിൽ കുടുംബക്കാരുടെ ആയോധനാപരിശീലനക്കളരി തൊട്ടടുത്തുതന്നെ നാമാവശേഷമായ നിലയിലെങ്കിലും ഇന്നും നിലനിൽക്കുന്നതിൽനിന്ന് നാടിന്റെ രക്ഷയ്ക്ക് കുടിയിരുത്തി ആരാധിച്ചുവന്ന ദേശദേവതയായിരുന്നു ഈ ധർമ്മശാസ്താവെന്ന് വിശ്വാസം. ഒരിക്കൽ പോക്കനാരിൽ കുടുംബക്കാർ അതി ശക്തനും ജ്യോതിഷ പണ്ഡിതനും,മന്ത്ര വാദിയുമായ ഒരു ബ്രഹ്‍മാണനെ പൂജക്ക് കൊണ്ട് വന്നു അദ്ദേഹത്തിൻറെ ഉപാസന മൂർത്തിയായ ദേവി വിഗ്രഹവും കൂടെ കൊണ്ടുപോന്നു ഈ നാട്ടിൽ തന്നെ സ്ഥിര തമാസമാകുകയും നായർ തറവാടായ ഇടമുറ്റം തറവാട്ടിലെ കാക്കപറമ്പിൽ വീട്ടിലെ ഒരു സ്ത്രീയെ സംബന്ധം കഴിച്ചു ദേവി വിഗ്രഹം മoത്തിൽ സ്ഥാപിച്ചു.