വെള്ളാർ നദി
തമിഴ്നാട്ടിലെ ചിത്രി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന ഏതാനും ചെറു ജലപ്രവാഹങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു നദിയാണ് വെള്ളാർ. 850 ദശലക്ഷം ക്യു.മീറ്റർ പ്രതിവർഷം ജലപ്രവാഹമുള്ള ഈ നദിക്ക് 193 കിലോമീറ്റർ നീളമുണ്ട്. സേലം, കടലൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ചിദംബരത്തിനു സമീപം ഈ നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഗോമുഖി, മണിമുക്താർ എന്നിവ ഈ നദിയുടെ പോഷകനദികളാണ്.