വെള്ളാളമിത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
1924 കുംഭത്തിൽ (1924) തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങിയ പ്രസിദ്ധീകരണമാണ് വെള്ളാളമിത്രം. തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നാഞ്ചിനട്ടു മരുമക്കത്തായ ബിൽ ആദ്യലക്കം മുതൽ തുടർച്ചയായി ഇതിൽ പ്രസിദ്ധീകരിച്ചിരുന്നു. പി.എസ് പൊന്നപ്പാപിള്ള, ആലപ്പുഴ സി.മാധവൻ പിള്ള, കല്ലൂർ നാരായണപിള്ള, വടക്കുംകൂർ രാജരാജവർമ്മ, ഒളശ്ശ നീലകണ്ഠനുണ്ണി, പി.രാമൻപിള്ള, പാട്ടേരിൽ ഗോപാലപിള്ള, എൽ.കെ. ഭാഗീരഥി അമ്മ , വി. ശ്രീനിവാസ ശാസ്ത്രി തുടങ്ങിയവർ ഇതിന്റെ ലേഖകരായിരുന്നു.
“ | എള്ളായതിൽ കലരുമെണ്ണകണക്കു-
പാരിന്നുള്ളാകെ മിന്നുമുയിരെ പരചിൽശ്വരൂപൻ കൊള്ളാമിതെന്നു ഗുണശാലികളോതിടുമാറു വെള്ളാളമിത്രമിളമേൽ വിലസേണമെന്നും. |
” |
എന്ന മഹാകവി ഉള്ളൂരിന്റെ ആശംശകളോടെയാണ് ആദ്യ ലക്കം പുറത്തിറങ്ങിയത്.
അവലംബം
തിരുത്തുക- ജി.പ്രിയദർശനൻ, പഴമയിൽ നിന്ന്, ഭാഷാപോഷിണി 2006 ഫെബ്രുവരി ലക്കം അവസാനപുറം