കവിയും ചലച്ചിത്രഗാന നാടക ബാലെ രചയിതാവുമായിരുന്നു വെള്ളനാട് നാരായണൻ. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വെള്ളനാട് നാരായണൻ
വെള്ളനാട് നാരായണൻ
ജനനം(1944-11-23)നവംബർ 23, 1944
മരണം2015 ഓഗസ്റ്റ് 08
ദേശീയതഇന്ത്യൻ
തൊഴിൽകവി, ഗാനരചയിതാവ്
ജീവിതപങ്കാളി(കൾ)വസന്ത
കുട്ടികൾബാലമുരളി
ചിത്രമോഹൻ
ശ്രീകല

ജീവിതരേഖ

തിരുത്തുക

ഹൈസ്കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം എംജി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദം നേടി. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹം ആദ്യമെഴുതിയത് 'ജ്വാലാമുഖം' എന്ന ഏകാങ്കനാടകമാണ്. പിന്നീട് വർഷമേഘങ്ങൾ, 'അർഥാന്തരം', 'ആദിത്യഹൃദയം', 'ശൂർപ്പണഖാ ശപഥം' എന്നീ ശ്രദ്ധേയമായ നാടകങ്ങളെഴുതി. [1]

'സരസ്വതിയാമം' എന്ന ചലച്ചിത്രത്തിലെ 'നിന്നെ പുണരാൻ നീട്ടിയ കൈകളിൽ' എന്ന ഗാനം രചിച്ചത് ഇദ്ദേഹമായിരുന്നു. 'പൗരുഷം', 'വെളിച്ചമില്ലാത്ത വീഥിയിൽ', 'മൂക്കുത്തി' തുടങ്ങി 12 ഓളം ചലച്ചിത്രങ്ങൾക്ക് ഗാനരചന നടത്തി.

200 ഓളം നൃത്ത നാടകങ്ങൾകൾ, 100 ഓളം അമച്വർ നാടകങ്ങൾ, 35 ഓളം ബാലെകൾ, പ്രൊഫഷണൽ നാടകങ്ങൾ, വില്ലടിച്ചാൻ പാട്ട്, പ്രശസ്തകൃതികളുടെ കഥാപ്രസംഗ ആവിഷ്‌കാരങ്ങൾ, ലളിത ഗാനങ്ങൾ, 'സ്വാമി അയ്യപ്പൻ', 'ദേവീ മാഹാത്മ്യം' ടി.വി.സീരിയലുകളുടെ തിരക്കഥ തുടങ്ങി എല്ലാ മേഖലകളിലും നാരായണന്റെ സംഭാവനകളുണ്ട്. 'അവളെന്റെ സ്വപ്നം', 'ആ പെൺകുട്ടി നീയായിരുന്നെങ്കിൽ' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും ആയിരുന്നു. 1997ൽ പുറത്തിറങ്ങിയ മുക്കുത്തിയാണ് അവസാന ചിത്രം.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1998ൽ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം [2]
  1. "ഗാനരചയിതാവ് വെള്ളനാട് നാരായണൻ അന്തരിച്ചു". www.deshabhimani.com. Retrieved 9 ഓഗസ്റ്റ് 2015.
  2. "ചലച്ചിത്ര ഗാന രചയിതാവ് വെള്ളനാട് നാരായണൻ അന്തരിച്ചു". www.mathrubhumi.com. Retrieved 9 ഓഗസ്റ്റ് 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വെള്ളനാട്_നാരായണൻ&oldid=3645567" എന്ന താളിൽനിന്ന് ശേഖരിച്ചത്