വെള്ളക്കൂരി

കേരളത്തിലെ നദികളിലും അരുവികളിലും ധാരാളമായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വെള്ളക്കൂരി

കേരളത്തിലെ നദികളിലും അരുവികളിലും ധാരാളമായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് വെള്ളക്കൂരി (Long whiskers catfish). (ശാസ്ത്രീയനാമം: Mystus gulio) ശരാശരി 15 സെന്റിമീറ്റർ വരെ വളരുന്ന ഈ മത്സ്യം പരമാവധി 46സെന്റിമീറ്റർ വരെ വളരുന്നു[1]. വെള്ളക്കൂരി മത്സ്യങ്ങൾ തന്നെ പല സ്പീഷ്യസുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീശത്തൊങ്ങലുകളുള്ള ഈ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് ഗംഗാനദിയിൽ ഈ മത്സ്യത്തിന്റെ എണ്ണം വളരെ കൂടുതലാണ്. ചെറിയ അരുവികളിൽ ഇവയെ അപൂർവ്വമായേ കണ്ടെത്താനാകൂ. ചതുപ്പുനിലങ്ങളിലും വലിയ ജലാശയങ്ങളിലും ഇവ കൂട്ടംകൂട്ടമായി താമസിക്കുന്നു. കടൽ കെളിതി എന്നും ഇതിനു് പേരുണ്ട്[2]

Mystus gulio
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Genus:
Species:
M. gulio
Binomial name
Mystus gulio
(Hamilton, 1822)
  1. http://www.fishbase.org/summary/Mystus-gulio.html
  2. http://indiabiodiversity.org/species/show/232845
"https://ml.wikipedia.org/w/index.php?title=വെള്ളക്കൂരി&oldid=2515728" എന്ന താളിൽനിന്ന് ശേഖരിച്ചത്