വെളുത്ത കത്രീന (നോവൽ)
കൂടുതൽ അറിയുക ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
വെളുത്ത കത്രീന, മലയാള സാഹിത്യ രംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലാണ്. 1967 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കോട്ടയത്തെ സാഹിത്യ പ്രസാധക സഹകരണ സംഘമായിരുന്നു ഈ നോവലിന്റെ പ്രസാധകർ.
കർത്താവ് | മുട്ടത്തുവർക്കി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | സാഹിത്യ പ്രസാധക സഹകരണ സംഘം |
പ്രസിദ്ധീകരിച്ച തിയതി | 1967 |
1968 ൽ ഈ നോവലിൽ പുറത്തിറങ്ങി ഏതാണ് ഒരു വർഷത്തിനുശേഷം ഇതിന്റെ ചലച്ചിത്രരൂപവും പിറവിയെടുത്തു. പ്രശസ്ത സംവിധായകനായിരുന്ന ശശികുമാർ സംവിധാനം ചെയ്ത് സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി എന്നിവരായിരുന്നു നോവലിന്റെ സിനിമാരൂപത്തിൽ കഥാപാത്രങ്ങളെ അതവതിപ്പിച്ചത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും മുട്ടത്തുവർക്കിയായിരുന്നു.
കഥാസന്ദർഭം.
തിരുത്തുകകേരളത്തിലെ സാമൂഹ്യക്രമത്തിൽ വേരൂന്നിയിരുന്ന വർണ്ണ-വർഗ്ഗ വിവേചനങ്ങളുടെ കാലത്താണ് ഈ നോവൽ എഴുതപ്പെട്ടത്. തൊലിയുടെ നിറം, ജാതി, എന്നിവയാൽ ഒരു ദളിത് വനിതയ്ക്ക് സമൂഹത്തിൽ നിന്നു നേരിടേണ്ടിവന്ന അവഗണനയും മറ്റു പ്രശ്നങ്ങളാണ് ഈ നോവലിനെ ഇതിവൃത്തം. വെളുത്ത കത്രീന എന്ന നോവൽ, സവർണ്ണ അവർണ്ണ ഭേദം സമൂഹത്തിൽനിന്നു വേരറുത്തുമാറ്റാനുള്ള സാമൂഹ്യ പരിശ്രമത്തിൻറെ സൂചനകളായി കണക്കാക്കാൻ സാധിക്കുന്നതാണ്.
നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
· തിരുമേനി.
· ചെല്ലപ്പൻ
· കത്രീന
· റോസി
· മാർത്തപ്പുലയി
· കുര്യച്ചൻ
· മനോഹരൻ
· കൃഷ്ണപ്പണിക്കർ
· ഡോക്ടർ സൈനബ
· തേവൻ
· മാധവൻ
· അപ്പായി
· ലക്ഷ്മിക്കുട്ടി
· മേരിയമ്മ
· മണിയപ്പൻ