വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ
മലയാള ചലച്ചിത്രം
ഷാഹുൽ അമീൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ജൂലൈ 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെളിപാടുകൾ - ബയോഗ്രഫി ഓഫ് എ സേക്രഡ് കൗ[1]. വിശ്വാസങ്ങളെ അന്ധമായി സ്വീകരിക്കുന്ന സമൂഹത്തെയും, വേറിട്ട വഴികളിൽ കൂടി നടക്കുന്നവരോടുള്ള അസഹിഷ്ണുതയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നടീനടന്മാരെല്ലാം പുതുമുഖങ്ങളായ ഈ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധനൂപാണ്. പൊതുസമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളിൽ സംശയം തോന്നുന്ന ലിന്റു എന്ന പ്രധാന കഥാപാത്രം നേരിടുന്ന പ്രതിസന്ധികളിലൂടെ കഥ മുന്നോട്ട് പോകുന്നു.
വെളിപാടുകൾ - Biography of a Sacred Cow | |
---|---|
സംവിധാനം | ഷാഹുൽ അമീൻ |
നിർമ്മാണം | ഷാഹുൽ അമീൻ ബിക്രാന്ത് കൃഷ്ണൻ ആന്റോ പോൾ ലുൿമാൻ അരാഫത്ത് ദീപൿ കുമാർ |
രചന | ഷാഹുൽ അമീൻ |
അഭിനേതാക്കൾ | ധനൂപ് ഡോക്ടർ മോക്കറി ബാസിദ് ഇ.വി. വിജയൻ എൽ. തോമസ് കുട്ടി |
സംഗീതം | ജെ.എസ്. ശ്യാം |
ഛായാഗ്രഹണം | രാമചന്ദ്രൻ |
ചിത്രസംയോജനം | സജിത്ത് വർക്ക് സ്പേസ് |
റിലീസിങ് തീയതി | 2008 ജൂലൈ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 4,25,000 |
സമയദൈർഘ്യം | 69 മിനുട്ട് 25 സെക്കൻഡ് |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-01-17.