ആസൂത്രണഘട്ടത്തിലിരിക്കുന്ന ഭീമൻ കണികാത്വരിത്രമാണ് വെരിലാർജ് ഹാഡ്രോൺ കൊളൈഡർ. ലാർജ് ഹാഡ്രോൺ കൊളൈഡറിനെക്കാൾ നാലു മടങ്ങ് വലുതും ഏഴു മടങ്ങ് ശക്തിയേറിയതുമാണ് ഇത്.[1][2] അമേരിക്കയിൽ ഫെർമിലാബിലെ ടെവാട്രോൺ നിൽക്കുന്ന സ്ഥലത്താണ് 100 കി.മീറ്റർ ചുറ്റളവിൽ ഇതു സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം വന്നിരിക്കുന്നത്[1]. ഫെർമി ലാബ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. 100 ടെറാ ഇലക്ട്രോൺ വാട്ട് ശക്തിയുള്ള ഈ കണികാ ത്വരിത്രം ഉപയോഗിച്ച് പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള സ്റ്റാൻഡേർഡ് മോഡലിനെ വിശദീകരിക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് കരുതുന്നത്.[3]

Hadron colliders
Intersecting Storage RingsCERN, 1971–1984
Proton-Antiproton Collider (SPS)CERN, 1981–1991
ISABELLEBNL, cancelled in 1983
TevatronFermilab, 1987–2011
Superconducting Super ColliderCancelled in 1993
Relativistic Heavy Ion ColliderBNL, 2000–present
Large Hadron ColliderCERN, 2009–present
Future Circular ColliderProposed

ഇതിന്റെ സാങ്കേതിക സാദ്ധ്യതകളെയും രൂപകൽപ്പനചെയ്യാനുള്ള സാദ്ധ്യതകളെയും പറ്റി സൂചിപ്പിക്കാനാണ് ഈ പദം സാധാരണയായി ഉപയോഗിക്കുന്നത്. ലാർജ് ഹാഡ്രോൺ കൊളൈഡറിനേക്കാൾ ശേഷികൂടിയ ഒന്ന് നിർമ്മിക്കാനായി വലിയതോതിൽ വലിപ്പവും പണച്ചെലവും ഊർജ്ജവും ആവശ്യമാണ്. വളരെകൂടിയ കാലം വിവിധരാജ്യങ്ങളുടെയും ശാസ്ത്രജ്ഞന്മാരുടെയും അന്താരാഷ്ട്രസഹകരണവും ഇത്തരമൊരു ഭീമൻ യന്ത്രം നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമാണ്.

  1. 1.0 1.1 The Very Large Hadron Collider (Physics Buzz)[1]
  2. Glanz, James (10 July 2001). "Physicists Unite, Sort of, on Next Collider". The New York Times. Retrieved 27 June 2009.
  3. Proton-­‐proton and electron-­‐positron collider in a 100km ring at Fermilabde

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക