തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കുറുപുഴ വില്ലേജിൽ വെമ്പിൽ മണലയം എന്ന ദേശത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കിഴക്ക് മഹാദേവനും പടിഞ്ഞാറ് പാർവ്വതി ദേവിയും പ്രതിഷ്ഠയും നിത്യപൂജയുംമുള്ള തെക്കൻകേരളത്തിലെ അപൂർവ്വ ക്ഷേത്രത്തിൽ ഒന്നാണ് വെമ്പിൽ മണലയം ശിവക്ഷേത്രം.

പ്രതിഷ്ഠകൾ

തിരുത്തുക

ഗണപതി,ശ്രീധർമ്മ ശാസ്താവ്,ബ്രഹ്മരക്ഷസ് യോഗീശ്വരൻ,നാഗർ,ആയിരവല്ലി വനദുർഗ്ഗ എന്നീ ഉപദേവന്മാരുമുള്ളതാണ് ക്ഷേത്രം.

ശിവരാത്രി

തിരുത്തുക

കുംഭമാസത്തിലെ ശിവരാത്രി ആണ് പ്രധാന ഉത്സവം.അഞ്ചു ദിവസത്തെ ഉത്സവം ആണ് നടക്കുന്നത് അതിൽ നാലാം ദിവസം മഹാദേവൻ പുറത്തെഴുന്നള്ളും അവസാന ദിവസം പാർവ്വതി ദേവിക്ക് പൊങ്കാല കൂടാതെ ഉത്സവ ദിവസങ്ങളിൽ മറ്റ് അനേകം പൂജകളുമായി ഉത്സവം അവസാനിക്കും.ഈ ക്ഷേത്രം ഒരു ട്രസ്റ്റിന്റെ കീഴിൽ ആണ് ഉള്ളത്.

ആയിരത്തോളം അംഗങ്ങൾ ഉള്ള ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. 15 അംഗ ഭരണസമിതിയാണ് നിലവിൽ ഉള്ളത്. പ്രസിഡന്റ്,സെക്രട്ടറി എന്നിവർക്ക് പുറമെ 13 അംഗങ്ങൾ.


ചരിത്രം,ഐതിഹ്യം

തിരുത്തുക

നൂറ്റാണ്ടുകൾക്ക് മുമ്പ് കാനനപ്രദേശമായിരുന്ന വെമ്പിൽ മണലയം എന്ന സ്ഥലത്ത് കാലാന്തരത്തിൽ മനുഷ്യവാസം ഉണ്ടാവുകയും പൂർവികരായ ജനങ്ങൾ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് മുൻപുണ്ടായിരുന്ന ക്ഷേത്രശിലകളിൽ വിളക്ക് കത്തിക്കുകയും ആരാധന നടത്തിവരുകയും ഉണ്ടായി.

സ്വയംഭൂവായ ശിവന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങൾ കൂട്ടായ വികസന പ്രവർത്തനത്തിനു തുടക്കമിടുകയും ഇന്ന് കാണുന്ന മഹാക്ഷേത്രമായി പരിണമിക്കുകയുമുണ്ടായി.

തിരുവനന്തപുരം വിമാനത്താവളം,തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് 30 km state ഹൈവേ 2 ലൂടെ പേരൂർക്കട നെടുമങ്ങാട് ചുള്ളിമാനൂർ കുറുപുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് 1800 മീറ്റർ സഞ്ചരിച്ചാൽ വെമ്പിൽ മഹാക്ഷേത്രത്തിൽ എത്തിച്ചേരാം.