വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ആർ.ജി.ബി. ത്രിസ്വരപാദങ്ങളെ (RGB triplet) ഹെക്സാഡെസിമൽ അഥവാ ഷോഡശസംഖ്യാസമ്പ്രദായത്തിലേക്ക് മാറ്റിയാണ് നിറങ്ങളെ എഴുതുന്നത്, ഇതിന് ഹെക്സ് ത്രിപാദസരം(hex triplet) എന്നു പറയും.

ഓരോ നിറത്തിനും ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ # (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - കറുപ്പ് നിറം, #ffffff - വെളുപ്പ് നിറം. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ ഇംഗ്ലീഷ് നാമങ്ങളും ഉപയോഗിക്കാം.

ഹെക്സാഡെസിമൽ ത്രിപാദസരം

തിരുത്തുക

നിറങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി, എച്.റ്റി.എം.എൽ., സി.എസ്.എസ്., എസ്.വി.ജി. കൂടാതെ ഫോട്ടോഷോപ്പ് പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ആറ് അക്കങ്ങളുള്ള, മൂന്നു ബൈറ്റ് വലിപ്പമുള്ള ഷോഡശസംഖ്യാസമ്പ്രദായത്തിലുള്ള അക്കങ്ങളെയാണ് ഹെക്സാഡെസിമൽ ത്രിപാദസരം അഥവാ ഹെക്സാഡെസിമൽ ട്രിപ്‌ലെറ്റ് (hexadecimal triplet) എന്നു വിളിക്കുന്നത്.

വെബ്‌ നിറങ്ങളുടെ കോഡുകൾ

തിരുത്തുക
Color Name Color Code Color Name Color Code
Red #FF0000 White #FFFFFF
Cyan #00FFFF Silver #C0C0C0
Blue #0000FF Grey #808080
DarkBlue #0000A0 Black #000000
LightBlue #ADD8E6 Orange #FFA500
Purple #800080 Brown #A52A2A
Yellow #FFFF00 Maroon #800000
Lime #00FF00 Green #008000
Fuchsia #FF00FF Olive #808000
"https://ml.wikipedia.org/w/index.php?title=വെബ്_നിറങ്ങൾ&oldid=2286098" എന്ന താളിൽനിന്ന് ശേഖരിച്ചത്