വെബ്മെയിൽ

വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഇമെയില്‍ ക്ലൈന്റ്

ഒരു വെബ് സെർവറിൽ  ഒരു വെബ് ആപ്ലിക്കേഷനായി പ്രവർത്തിക്കുന്ന ഇമെയിൽ ക്ലയന്റ് ആണ് വെബ്മെയിൽ (അല്ലെങ്കിൽ വെബ് അധിഷ്ഠിത ഇമെയിൽ). റൗണ്ട് ക്യൂബ്, സ്ക്യുരൽ മെയിൽ എന്നിവയാണ്  വെബ്മെയിൽ സോഫ്റ്റ്‍വെയറുകളുടെ ഉദാഹരണങ്ങൾ. എഓഎൽ മെയിൽ, ജിമെയിൽ, ഔട്ട്ലുക്ക്, ഹോട്ട്മെയിൽ റാക്സ്പേസ് ഇമെയിൽ, യാഹൂ! മെയിൽ എന്നിവയെല്ലാം വെബ്മെയിൽ ദാതാക്കളുടെ ഉദാഹരണങ്ങളാണ്. പല ഇന്റർനെറ്റ് സേവനദാതാക്കളും സാധാരണ ഇമെയിൽ പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് ഒരു ഡെസ്ക്ടോപ്പ് ഇമെയിൽ ക്ലയൻറിലൂടെ ഇമെയിൽ ആക്സസ് വാഗ്ദാനം ചെയ്യുന്നു, അതേസമയം മിക്ക ഇന്റർനെറ്റ് സേവന ദാതാക്കളും അവരുടെ ഇൻറർനെറ്റ് സേവന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇമെയിൽ സേവനത്തിന്റെ ഭാഗമായി ഒരു വെബ്മെയിൽ ക്ലയന്റിനെ നൽകുന്നു.

ഒരു വെബ് ആപ്ലിക്കേഷൻ ആയതുകൊണ്ട് ഒരു വെബ് ബ്രൌസറിൽ നിന്ന് എവിടെവച്ചായാലും ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും ഉള്ള കഴിവാണ് ഡെസ്ക്ടോപ്പ് മെയിൽ ക്ലയന്റ് അപേക്ഷിച്ച്  വെബ്മെയിലിന്റെ പ്രധാന പ്രയോജനം. ഇന്റർനെറ്റ് കണക്ഷൻ വേണം എന്നതാണ് ഇത് ഉപയോഗിക്കുമ്പോഴുള്ള പ്രധാന പ്രശ്നം. വെബ്മെയിൽ പ്രവർത്തനങ്ങളുടെ ഭാഗങ്ങൾ ഒരു ഓഎസ് (ഉദാഹരണത്തിന്, MAPI വഴി മൂന്നാം കക്ഷി അപ്ലിക്കേഷനുകളിൽ നിന്ന് സന്ദേശങ്ങൾ നേരിട്ട് സൃഷ്ടിക്കൽ) ആയി സംയോജിപ്പിക്കുന്ന മറ്റ് സോഫ്റ്റ്വെയറുകളും ഉണ്ട്.[1][2]

അവലംബങ്ങൾ

തിരുത്തുക
  1. "MAPI Extension for Webmail accounts - joonis.de". Archived from the original on 2021-08-26. Retrieved 2018-08-21.
  2. Affixa (Creating messages directly from Windows applications via MAPI)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെബ്മെയിൽ&oldid=3800118" എന്ന താളിൽനിന്ന് ശേഖരിച്ചത്