വെണ്ണി യുദ്ധം

(വെന്നി യുദ്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേരന്മാരും പാണ്ഡ്യന്മാരും ചേർന്ന് രൂപീകരിച്ച സഖ്യത്തിനെതിരെ ചോളരാജാവായ കരികാലചോളൻ നടത്തിയ പോരാട്ടമാണ് വെണ്ണി യുദ്ധം അഥവാ വെന്നി യുദ്ധം (തമിഴ്: வெண்ணிப்போர்). എ.ഡി. 130-ൽ തഞ്ചാവൂരിനടുത്തുള്ള വെണ്ണി (ഇപ്പോഴത്തെ കോയിൽവെണ്ണി) എന്ന സ്ഥലത്ത് നടന്ന ഈ യുദ്ധത്തിൽ കരികാല ചോളൻ സമ്പൂർണ വിജയം നേടി. യുദ്ധത്തിൽ പരാജിതനായ ചേരരാജാവ് ഉതിയൻ ചേരലാതൻ അക്കാലത്തെ ആചാരമനുസരിച്ച് പട്ടിണി കിടന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.[1][2]

വെണ്ണി യുദ്ധം
തിയതിഎ.ഡി. 130
സ്ഥലംവെണ്ണി
ഫലംകരികാല ചോളൻ വിജയിച്ചു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ചോളസാമ്രാജ്യംചേരസാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
പടനായകരും മറ്റു നേതാക്കളും
കരികാല ചോളൻഉതിയൻ ചേരലാതൻ

ചോളസാമ്രാജ്യത്തിൽ ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് തന്റെ ചെറുപ്രായത്തിൽ കരികാല ചോളൻ അധികാരമേറ്റെടുത്തതാണ് വെണ്ണി യുദ്ധത്തിനു വഴിയൊരുക്കിയത്. ചോളസാമ്രാജ്യത്തെ ആക്രമിക്കുവാൻ പറ്റിയ അവസരമാണിതെന്നു മനസ്സിലാക്കിയ ചേരന്മാരും പാണ്ഡ്യന്മാരും ചേർന്ന് സഖ്യമുണ്ടാക്കി. ഈ സഖ്യവും ചോളന്മാരുടെ സൈന്യവും തമ്മിൽ വെണ്ണിയിൽ വച്ച് ഏറ്റുമുട്ടി. അതിശക്തമായ സൈന്യത്തിനെതിരെ തന്ത്രപരമായ നീക്കങ്ങൾ നടത്തി കരികാല ചോളൻ വിജയം വരിച്ചു. സംഘകാല ചരിത്രത്തിലെ ഏറ്റവും പ്രധാന പോരാട്ടങ്ങളിലൊന്നായി വെന്നിയുദ്ധത്തെ അടയാളപ്പെടുത്തുന്നു.[2]

  1. "ചിലപതികാര സംഗ്രഹം". മംഗളാദേവി ട്രസ്റ്റ്. Retrieved 2018-01-07.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Sastri, K. A. Nilakanta. A History of South India: From Prehistoric Times to the Fall of Vijayanagar. p. 113.

പുറംകണ്ണികൾ

തിരുത്തുക
 
Wiktionary
വെന്നി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വെണ്ണി_യുദ്ധം&oldid=3645484" എന്ന താളിൽനിന്ന് ശേഖരിച്ചത്