പരമ്പരാഗത രീതിയിൽ തേങ്ങാപ്പാൽ പിഴിഞ്ഞ്, തിളപ്പിച്ച് ജലാംശം വറ്റിച്ചുണ്ടാക്കുന്ന(ഹോട്ട് പ്രോസസ്) എണ്ണയാണ് വെന്തവെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ[1]. നാളികേരപ്പാലിൽ നിന്നും യന്ത്രസഹായത്താൽ ക്രീം വേർത്തിരിച്ച് നിർമ്മിക്കുന്ന (കോൾഡ് പ്രോസസ്) വെളിച്ചെണ്ണയാണ് വെർജിൻ ഓയിൽ എന്നറിയപ്പെടുന്നത്. തേങ്ങാപ്പാലിൽ നിന്നും നേരിട്ടുരുക്കി നിർമ്മിക്കുന്ന ഔധധമൂല്യമടങ്ങിയ വെളിച്ചെണ്ണ കുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ബോഡി ലോഷൻ, ഹെയർ ഓയൽ തുടങ്ങിയ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ പ്രധാന ചേരുവ കൂടിയാണ് വെന്ത വെളിച്ചെണ്ണ. വെർജിൻ ഓയിലിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ കരളിൽ നേരിട്ടെത്തി ഊർജ്ജമായി മാറുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിനുപുറമെ നിരവധ ആരോഗ്യകാരണങ്ങളാലും ഈ വെളിച്ചെണ്ണ ഉത്തമമാണ്[2]. തേങ്ങാപാൽ യീസ്റ്റ് ഉപയോഗിച്ച് മൂന്നുദിവസം പുളിപ്പിച്ചെടുത്തും വെർജിൻ ഓയിൽ തയ്യാറാക്കാം.പുളിപ്പിച്ച തേങ്ങാപാലിൽനിന്നു വേർതിരിഞ്ഞുവരുന്ന എണ്ണ ചെറുതായി ചൂടാക്കി ഈർപ്പം നീക്കിയാണ് വ്യാവസായികാടിസ്ഥാനത്തിൽ ഉരുക്കുവെളിച്ചെണ്ണ ഇന്ന് തയ്യാറാക്കുന്നത്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ വെർജിൻ ഓയിൽ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഏറെ മുന്നിലാണ്. ഫിലിപ്പീൻസിലെ ഇൻഡസ്ട്രി ബ്യൂറോ സ്റ്റാൻഡേർഡ് അനുസരിച്ച് വെർജിൻ ഓയിലിൽ ജലാംശം 20 ശതമാനത്തിൽ കൂടാനോ കൃത്രിമ ചേരുവകൾ ചേർക്കാനോ പാടില്ല. തേങ്ങയുടെ രുചിയും മണവും ഉരുക്കുവെളിച്ചെണ്ണയ്ക്ക് നിർബന്ധമാണ്.

അവലംബം തിരുത്തുക

  1. http://www.deshabhimani.com/agriculture/news-agriculture-15-12-2016/610359
  2. http://www.pravasiworld.in/news.php?id=1808
"https://ml.wikipedia.org/w/index.php?title=വെന്തവെളിച്ചെണ്ണ&oldid=3941730" എന്ന താളിൽനിന്ന് ശേഖരിച്ചത്