വെണ്ടാർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കുളക്കട പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് വെണ്ടാർ. കൊട്ടാരക്കരയിൽ നിന്നും 8.5 കി.മി. അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. അധ്യാപനം, കാർഷികവൃത്തി, കശുവണ്ടിവ്യവസായം എന്നീ തൊഴിൽ മേഖലകളിലാണ് ഇവിടുത്തെ ജനങ്ങളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത്.


ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള മേജർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. കഥകളിയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കഥകളി രംഗത്തെ മികച്ച സംഭാവനയ്ക്ക് എല്ലാ വർഷവും നൽകിവരുന്ന കലാമണ്ഡലം ഹൈദരാലി സ്മാരക കഥകളി അവാർഡ് മേജർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വകയായിട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

  • വെണ്ടാർ ദേവിക്ഷേത്രം
  • മനക്കരക്കാവ് ഇണ്ടിളയപ്പസ്വാമി ക്ഷേത്രം
  • ഭൂതനാഥസ്വാമിക്ഷേത്രം
  • ഹനുമാൻസ്വാമിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ശ്രീ വിദ്യാധിരാജാ മെമ്മോറിയൽ മോഡൽ ഹയർസെക്കണ്ടറി സ്കൂൾ
  • ശ്രീ വിദ്യാധിരാജാ മെമ്മോറിയൽ മോഡൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
  • ശ്രീ വിദ്യാധിരാജാ മെമ്മോറിയൽ മോഡൽ ബി.എഡ്. ട്രയിനിംഗ് കോളേജ്

പ്രധാന റോഡുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെണ്ടാർ&oldid=3282095" എന്ന താളിൽനിന്ന് ശേഖരിച്ചത്