കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ കുരുന്തോടി ദേശത്തിനടുത്ത് കുരുന്തോടി,മന്തരത്തൂർ ,മുടപ്പിലാവിൽ എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ് വെട്ടിൽ പീടിക.ചൊവ്വാ പുഴയുടെ മുതൽ കിഴക്ക് കക്കോറമാലയുറെ താഴ്‌വാരം വരെ ഇവിടുത്തുകാർ വെട്ടിൽ പീടിക എന്ന ദേശത്തെ നിർവചിക്കുന്നു.

പേരിനുപിന്നിൽ തിരുത്തുക

പെരിക്കിനായി താഴെ വരെ നീണ്ടു കിടന്ന ചൊവ്വ പുഴ നികത്തി കൃഷി ചെയ്യാൻ ചളി വെട്ടിഎടുത്ത പ്രദേശത്ത്(വെട്ടിൽ,,,,:"വെട്ടിയെടുത്ത പ്രദേശം "എന്ന രീതിയിൽ ) നിർമിച്ച ഒരു കച്ചവട പീടിക എന്ന അർത്ഥത്തിൽ നിന്നല്ലതാവാൻ വഴിയില്ല . കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ജന വിഭാഗമായിരുന്നു .ആ സമയത്ത് വെട്ടിൽ പീടികയ്ക്ക് വലിയ സ്ഥാനം ഇല്ലെന്നു മാത്രമല്ല അവിടെ അങ്ങനെ അറിയപെടാനും വഴിയില്ല.ചൊവ്വാ പുഴ മുതൽ കോറോത്ത് താഴെ കുനി വരെയും, വടക്ക് തൂണൂറ താഴെ വരേയും വിശാലമായ നെൽ വയൽ ആയിരുന്നു. .ഈ പ്രദേശത്ത് . കോറോത്ത് കുനി പെരിക്കിനായി താഴെ പുത്തരിയിൽ എന്നിവിടങ്ങളിൽ പത്തോളം കച്ചവട പീടികകൾ ഉണ്ടായിരുന്നു .ഇതിൽ നിന്ന് അനുമാനിക്കുന്നത് കാർഷിക വൃത്തിയിൽ അധിഷ്ഠിതമായ ജനതയുടെ നിത്യോപയോഗ ക്രയ വിക്രയങ്ങൾ നടന്നിരുന്നത് ഇവിടം കേന്ദ്രീകരിച്ചാണ് ആ കാലഘട്ടങ്ങളിൽ വെട്ടിൽ പീടികക്ക് പ്രസക്തി ഇല്ല എന്ന് കരുതാം .മൺസൂൺ കാലങ്ങളിൽ മുടപ്പിലാവിൽ പാറയുടെ സമീപ പ്രദേശത്ത് നിന്ന് കൊട്ടോള്ളതിൽൽ താഴെ വരെ തോണി സുഗമമായി സഞ്ചരിച്ചിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് .

ബേങ്ക് റോഡ്‌ മുതൽ മണിയൂർ തെരുവ് വരെ ഒരു റോഡ്‌ നിർമ്മിക്കുകയും അത് ഗതാഗത യോഗ്യമാവുകയും ചെയ്തതിനാൽ അതുവരെ അകലാ പുഴ വഴി കുറ്റ്യാടി പുഴയിൽ പ്രവേശിച്ചു പാലയാട്പുഴ വഴി ചോവ്വാ പുഴയിലൂടെ ചരക്കുകൾ കൈമാറ്റം ചെയ്യപെടുകയും ചെയ്തിരുന്നത് പുതിയ റോഡു മാർഗ്ഗം ആവുകയും അത് പോലെ തന്നെ കൃഷിയിടങ്ങൾ വ്യാപകമായി മണ്ണിട്ട് മൂടുകയും കൃഷി നശിക്കുകയും ചെയ്തതോടെ പ്രദേശത്തെ കച്ചവടം കുറയുകയും ഉപയോഗ ശൂന്യമായ കടകൾ പൊളിച്ചു മാറ്റപെടുകയും ചെയ്തു ഇപ്പോൾ രണ്ട്ട് കടകൾ മാത്രമാണ് ശേഷിക്കുന്നത് അതിൽ ഒന്ന് കച്ചവടം ചെയ്യാത്തതും പൂർണ്ണമായും മരത്തിൽ നിർമ്മിച്ചതും ആണ്. മണിയൂർ റോഡിലേക്ക് വാഹനങ്ങൾ കൂടുകയും വെട്ടിൽ പീടിക വഴി ബസ് സർവീസ് ആരംഭിക്കുകയും ചെയ്തതോടെ വെട്ടിൽ പീടിക പൂർണ്ണമായും ഒരു തെരുവ് ആയി മാറി. പ്രദേശത്തിൻറെ വ്യാപാര കേന്ദ്രമായി വെട്ടിൽ പീടിക മാറി പ്രദേശത്തെ ഭൂരിഭാഗ ജനങ്ങളും കൃഷിയിൽ നിന്ന് മാറി നിർമ്മാണ തൊഴിലാളികൾ ആയി. ചെറിയ ഒരു ശതമാനം ഗവണമെന്റ് സേവനം ചെയ്യുന്നു അതിൽ കൂടുതലും എയിഡഡ സ്കൂൾ അധ്യാപകരാണ് കാർഷികവൃത്തി ഉപജീവന മാർഗ്ഗം ആക്കിയവർ ആരും തന്നെ ഇല്ലെന്നു പറയാം പ്രധാന വിളകൾ തെങ്ങും, വാഴയും,കുരുമുളകും. നെൽകൃഷി പൂർണ്ണമായും നശിച്ചു വയൽ മുഴുവൻ മണ്ണിട്ട്‌ നികത്തി. കൃഷിയെ ഒരു സംസ്കൃതിയായി കണ്ട ഒരു ജനതയുടെ കരുപ്പം വെളുപ്പും നിറഞ്ഞ ഓർമകളിൽ മാത്രമേ ഇപ്പോൾ വയലും നെല്ലും നില നിൽക്കുന്നുള്ളൂ .

"https://ml.wikipedia.org/w/index.php?title=വെട്ടിൽ_പീടിക&oldid=2286096" എന്ന താളിൽനിന്ന് ശേഖരിച്ചത്