ഉത്തര മലബാറിൽ പ്രയോഗത്തിലുള്ള ഒരു നാടൻ പദം. മോശം,ചീത്ത എന്നിങ്ങനെ അർഥം. ഉദാഹരണം “ഇന്നലത്തെ കറി വെടക്കായിട്ടുണ്ട്”. മലബാറിൽ “വെടക്കാക്കി തനിക്കാക്കുക“ എന്ന് ഒരു പഴമൊഴി ഉണ്ട്. തനിക്ക് ആവശ്യമുള്ള ഒരു വസ്തു ചീത്തയാണെന്ന് മറ്റുള്ളാവർക്കു മുന്നിൽ പറഞ്ഞ ശേഷം ക്രമേണാ സ്വയം കൈക്കലാക്കുക എന്ന് ധ്വനി.

Wiktionary
Wiktionary
വെടക്ക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വെടക്ക്&oldid=4073859" എന്ന താളിൽനിന്ന് ശേഖരിച്ചത്