വെച്ചൂർ രാമൻപിള്ള (കഥകളിനടൻ)

1065-1119. വൈക്കം - വെച്ചൂർ: അയ്യപ്പക്കുറുപ്പിന്റെ ശിഷ്യനാണു രാമൻപിള്ള ചുവന്ന താടിവേഷത്തിനു സമസ്ത കേരളത്തിലും ഇദ്ദേഹം പ്രശസ്തി സമ്പാദിച്ചു. നരസിംഹത്തിന്റെ വേഷം വളരെ ഗംഭീരമാണ്. എല്ലാ ചുവന്നതാടിവേഷവും കിടയറ്റതായിരുന്നു. കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന ചുവന്ന താടിക്കരനായിരുന്നു.വെച്ചൂർ. ദക്ഷിണകേരളത്തിൽ വെച്ചൂരിനോളം പ്രാപ്തനും പ്രസിദ്ധനും ആയ ഒരു ചുവന്ന താടിക്കാരൻ ഇതുപര്യന്തം ഉണ്ടായിട്ടില്ല. [1]

  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf