വെങ്കിട്ടരാജ പുണിഞ്ചിത്തായ
തുളുഭാഷാ പണ്ഡിതനും ഗവേഷകനുമായിരുന്നു ഡോ. വെങ്കിട്ടരാജ പുണിഞ്ചിത്തായ (14 ജൂലൈ 2012). തുളു ലിപിയെപ്പറ്റി പുറംലോകം അറിഞ്ഞത് ഇദ്ദേഹത്തിന്റെ ഗവേഷണഫലമായിട്ടാണ്.
ജീവിതരേഖ
തിരുത്തുകമുള്ളേരിയ ബെള്ളൂർ ഐത്തടുക്കയിൽ ദാമോദര പുണിഞ്ചിത്തായയുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. തുളു ഭാഷയ്ക്ക് ലിപി ഉണ്ടാക്കിയതും ഇദ്ദേഹമായിരുന്നു. പിതാവിൽ നിന്നാണ് തുളു ഭാഷയെ കുറിച്ചുള്ള പല അറിവുകളും ലഭിച്ചത്. നിരവധി കൃതികൾ ഇദ്ദേഹം കന്നഡയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. തുളു അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. ശ്രീഭാഗവതം, തുളു ഭാഗവതം, തുളു ദേവീ മാഹാത്മ്യം, കാവേരി തുടങ്ങി തുളുഭാഷയിൽ രചിക്കപ്പെട്ട അപൂർവ താളിയോല ഗ്രന്ഥങ്ങൾ പുണിഞ്ചിത്തായ കണ്ടെടുത്ത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. മധൂരുകാരനായ വിഷ്ണുതുംഗയെഴുതിയ ഭാഗവതം, ഉഡുപ്പിക്കാരനായ അരണാബ്ജിയുടെ തുളു മഹാഭാരതം എന്നിവ അദ്ദേഹം താളിയോലയിൽനിന്നും കന്നടയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. എഴുത്തുകാരൻ ആരെന്നറിയാത്ത കാവേരിയും, ദേവിമാഹാത്മ്യവും കന്നടയിലാക്കിയത് വെങ്കിട്ടരാജയാണ്.[1] കർണ്ണപർവ്വവും കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു.കന്നടയിലും തുളുവിലുമായി ഇരുപത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ ഇദ്ദേഹം എടനീർ സ്വാമിജീസ് ഹൈസ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായിരുന്നു. നാടക നടൻ, പ്രസംഗകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നിങ്ങനെ എല്ലാ രംഗത്തും തിളങ്ങി.[2]
കൃതികൾ
തിരുത്തുക- ശ്രീഭാഗതോ (തർജമ)
- കാവേരി (തർജമ)
- ദേവീമാഹാത്മ്യം (തർജമ)
- തുളു മഹാഭാഗവതോ (തർജമ)
- ആളഡെ(തുളു കവിതാസമാഹാരം)
- കന്നഡ ആളഡെ(തുളു കവിതാസമാഹാരം)
- നാനു എല്ലാകാലല്ലി നടയിത്തേനെ(തുളു കവിതാസമാഹാരം)
- ബുഗുഡി
- ഗാളിപഠ
32 തുളു ഗവേഷണ കൃതികളും രചിച്ചിട്ടുണ്ട്. തുളുഭാഗവതൊ, കാവേരി മഹാത്മെ, ദേവി മഹാത്മെ, മഹാഭാരത തുടങ്ങിയ പുരാണ തുളുകൃതികൾ കന്നഡ ഭാഷയിലേക്ക് തർജമ ചെയ്തു. കർണപർവ യക്ഷഗാനം തുളുഭാഷയിൽനിന്നും കന്നഡിലേക്ക് മൊഴിമാറ്റം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്ക് ഒരാനയുണ്ടാർന്നു നോവലും എം ടി വാസുദേവൻ നായരുടെ ഒരു നോവലും കന്നഡ ഭാഷയിലേക്ക് തർജിമ ചെയ്തിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുകആന്ധ്ര ദ്രവീഡിയൻ സർവ്വകലാശാല 2008 ൽ മികച്ച ഗവേഷകനുള്ള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 1991 ൽ ദേശീയ അധ്യാപക അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. കർണ്ണാടക തുളു സാഹിത്യ അക്കാദമി അംഗം, തുളു നിഘണ്ടു എഡിറ്റോറിയൽ ബോർഡംഗം, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ കമ്മിറ്റിയംഗം എന്നീ ദേശീയ തല കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ആർക്കിംഗ്‌സ് വകുപ്പ് അംഗം, കേരള കന്നഡ പാഠപുസ്തക കമ്മിറ്റിയംഗം, കാസർകോട് ചരിത്രവിഭാഗം അധ്യക്ഷൻ, എന്നീ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് തുടങ്ങിയ കേരള തുളു അക്കാദമിയുടെ പ്രഥമ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.kasargodvartha.com/2012/07/dr-venkita-raja-puninchithaya-passes.html#.UAFfuh0eEhY
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-14. Retrieved 2012-07-14.
അധിക വായനക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- വിടപറഞ്ഞത് സപ്തഭാഷകളെ സ്നേഹിച്ച അധ:സ്ഥിതരുടെ ഭാഷാപിതാവ് [1][പ്രവർത്തിക്കാത്ത കണ്ണി]